ആനത്താനം – മാളിയേക്കൽ – സലഫി മസ്ജിദ് ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം നടന്നു
കാഞ്ഞിരപ്പള്ളി :ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ നിന്നും നാല് ലക്ഷം രൂപയും ഉൾപ്പടെ 7 ലക്ഷം രൂപ ചെലവഴിച്ച് പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ആനത്താനം – മാളിയേക്കൽ – സലഫി മസ്ജിദ് ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. നാസർ കോട്ടവാതുക്കൽ, അഡ്വ. ഫൈസൽ എം. കാസിം,ഷക്കീല നസീർ , അഡ്വ. റഫീക്ക് ഇസ്മായിൽ, അഡ്വ.പി.എ. ഷെമീർ, അഡ്വ.സുനിൽ തേനംമാക്കൽ, ഒഎം.ഷാജി, ബിജു പത്യാല, നാസർ മുണ്ടക്കയം, നായിഫ് ഫൈസി, ഫസിലി കോട്ടവാതുക്കൽ എന്നിവർ സംസാരിച്ചു