വാഴൂർ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഒരുമിക്കാം, ഒന്നിക്കാം, ഒന്നു ചേരാം എന്ന സന്ദേശവുമായി ഹൃദ്യം – 2025 കൊടുങ്ങൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.
ബ്ലോക്ക്പരിധിയിലുള്ള 6 പഞ്ചായത്തുകളിലെയും ഏയ്ഞ്ചൽസ് വില്ലേജിലേയും ഉൾപ്പെടെ 150 മത്സരാർത്ഥികൾ പങ്കെടുത്തു.
രാവിലെ 9 മണിക്ക് ആരംഭിച്ച കലോത്സവം അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ളയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്തു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫാ. റോയി വടക്കേലിനെ യോഗത്തിൽ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ജോൺ,ഷാജി പാമ്പൂരി,ലതാ ഷാജൻ ,വാഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സേതു ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജിത് വെള്ളാവൂർ, രഞ്ജിനി ബേബി,ലതാ ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്,വർഗീസ് ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകാന്ത് തങ്കച്ചൻ, ബി.ഡി.ഒ ബീമ എം, ശിശുവികസന ഓഫീസർ ബിന്ദു എം.ആർ, ഏയ്ഞ്ചൽസ് വില്ലേജ് പ്രിൻസിപ്പൽ സി. ലിറ്റി സേവ്യർ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…