കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വനിതാ കലോത്സവം നാടിന് ആവേശമായ് മാറി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി നൂറുകണക്കിന് വനിതകളാണ് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ അരങ്ങിന് എത്തിയത്. കൂട്ടിക്കൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ചുനടന്ന കലോത്സവത്തിന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹേമലതാ പ്രേംസാഗർ കലോത്സവം ഉത്ഘാടനം ചെയ്തു. നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രയാണത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നും കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എസ് സജിമോൻ, ജെസ്സി ജോസ്, വിനോദ് കെ എൻ അംഗങ്ങളായ ജേക്കബ് ചാക്കോ, എം വി ഹരിഹരൻ, രജനി സലിലൻ, സിന്ധു മുരളീധരൻ, ആന്‍സി അഗസ്റ്റിൻ, മായ റ്റി എൻ, സൌമ്യ ഷെമീർ, കെ എസ് മോഹനൻ, സി.ഡി.എസ്. ചെയർപേഴ്സൺ ആശാബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു എസ് തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനവും വിശിഷ്ടവ്യക്തികളെ ആദരിക്കലും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയതു. കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. കലോത്സവത്തിന് മുന്നോടിയായി നൂറുകണക്കിന് വനിതകൾ പങ്കെടുത്ത റാലിയും കൂട്ടിക്കൽ ടൌണിൽ നടന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…