പിറവം:കേരള പിറവി ദിനത്തില്‍ സ്വരുമ പാലിയേറ്റീവ് കെയർ പിറവത്തും പ്രവർത്തനം ആരംഭിച്ചു
പിറവം നഗര സഭാധ്യക്ഷ അഡ്വ. ജൂലി സാബു സ്വരുമയുടെ സ്വാന്തന പരിചരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം ആരംഭിച്ചു….
ഓഫീസ് പ്രവർത്തനങ്ങൾ സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ജോയി മുണ്ടാംപള്ളി ഉദ്ഘാടനം ചെയ്‌തു. പിറവം കരോട്ടെ കുരിശിന് സമീപം പുഞ്ചേലോത്ത് ബിൽഡിങ്ങിൽ പിറവം മെഡിക്കൽ സെന്ററിന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്…
കിടപ്പ് രോഗികൾക്ക് ആശ്വാസം സമ്മാനിക്കാൻ സ്വരുമ പാലിയേറ്റീവ് കെയർ പ്രവര്‍ത്തനം പിറവത്ത് ആരംഭിച്ചു. വീടുകളിലെത്തിയുള്ള നഴ്‌സിംഗ്, ഫിസിയോതെറാപ്പി, കൗൺസിലിംഗ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഓക്‌സിജൻ കോൺസൺട്രേറ്റർ, കിടക്കകൾ, കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും നൽകാൻ പദ്ധതിയുണ്ട്. സേവനങ്ങളെല്ലാം സൗജന്യമായാണ് നൽകുന്നത്. സേവനം ലഭ്യമാക്കുന്നതിന് ഫോൺ: 7306100928 (PIRAVOM OFFICE) എന്ന നമ്പറിൽ ബന്ധപെടുക.
സ്വരുമയുടെ പാലിയേറ്റീവ് കെയർ സേവനങ്ങൾ കാഞ്ഞിരപ്പള്ളി,മണിമല & ചെമ്മലമറ്റം(Ph:8111928361), കോട്ടയം മുനിസിപ്പാലിറ്റി(Ph:8547282361), കുറവിലങ്ങാട്(Ph:8301008361),നെടുങ്കണ്ടം(Ph:8075842317) എന്നിവിടങ്ങളിലും ലഭ്യമാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…