കുന്നുംഭാഗം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കലെ ജീർണിച്ചതും മഴ വന്നാൽ ചോരുന്നതുമായ വെയിറ്റിംഗ് ഷെഡ് ഇനി പഴങ്കഥ. ഗ്രാമപഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ മൂന്നുലക്ഷം രൂപ ഫണ്ട് അനുവദിച്ച് മനോഹരമായി വെയ്റ്റിംഗ് ഷെഡ് നവീകരിച്ചു. റൂഫ് വർക്ക് ചെയ്ത പുതിയ ടൈലുകൾ പാകി സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന മുള്ളതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ആർ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആന്റണി മാർട്ടിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, ഷാജി പാമ്പൂരി ബീ രവീന്ദ്രൻ നായർ മിനി സേതുനാഥ് സതി സുരേന്ദ്രൻ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് അമ്പിളി ശിവദാസ് ലീന കൃഷ്ണകുമാർ ഷാക്കി സജീവ് കെ ജി രാജേഷ് ലീന കൃഷ്ണകുമാർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഷാജി നല്ല പറമ്പിൽ അജിത് കുമാർ ജി ബാലചന്ദ്രൻ ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനസന്ധ്യയും നടന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…