ചെറുവള്ളി:വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഷാജി പാമ്പൂരിയുടെ വികസന ഫണ്ടുപയോഗിച്ച് ‘എൻ്റെ ഗ്രാമം സുന്ദരഗ്രാമം’ എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ ചെറുവള്ളി എന്ന ഗ്രാമം സുന്ദരിയാവുന്നു.
ഐ ലവ് ചെറുവള്ളി എന്ന എൽ.ഇ.ഡി. സ്ഥലനാമ ബോർഡ് ഏവരെയും ആകർഷിക്കുന്നതാണ്. അതോടൊപ്പം പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത്,
കംഗാരു മോഡൽ വെയ്സ്റ്റ് ബിൻ, നിരീക്ഷണ ക്യാമറ, ചട്ടികളിൽ നിറച്ച പൂച്ചെടികൾ എന്നിവ ചെറുവള്ളിയെ മനോഹരിയാക്കുന്നു. പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക് വിമുക്തവുമാക്കുന്നതിനുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എൻ്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ ഉത്ഘാടനം ചെറുവള്ളി അമ്പലം ജംഗ്ഷനിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ, മെമ്പർമാരായ അഭിലാഷ് ബാബു, സിന്ധുദേവി, ഷാജി നല്ലേപ്പറമ്പിൽ, രാഹുൽ ബി.പിള്ള, ഫിനൊ പുതപ്പറമ്പിൽ ഷാജി നഗരൂർ റെഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരാവാഹികളായ ജയകൃഷ്ണൻ ,അരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…