Categories: Uncategorized

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി.

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കൾ, നവംബർ 24) ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രൻ സുനിൽ ജോസഫിൻ്റെ ഭവനത്തിലാരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 2.15 ന് കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന  പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.  ഞായർ, നവംബർ 23 ഉച്ചകഴിഞ്ഞ് 3.00 മുതൽ രാത്രി 9.00 വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിലും തിങ്കൾ, നവംബർ 24 രാവിലെ 9.00 മണി മുതൽ ഇട്ടയാറിലുള്ള സഹോദര പുത്രൻ്റെ ഭവനത്തിലുo.

ചെറുതാനിക്കൽ പരേതരായ അഗസ്തി – മറിയാമ്മ ദമ്പതികളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കൽ ആലുവ സെൻ്റ് ജോസഫ്സ്‌ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1969 ഡിസംബർ 18 ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. മേരികുളം, കണയങ്കവയൽ എന്നീ ഇടവകകളിൽ അസിസ്റ്റൻ്റ് വികാരി, ആറുകാണി (തക്കല), കണ്ണിമല, മ്ലാമല, വെള്ളാരംകുന്ന്, അണക്കര, ചെങ്കൽ, കപ്പാട്, എരുമേലി, പെരുന്തേനരുവി എന്നീ ഇടവകകളിൽ വികാരി, രൂപതാ പ്രൊക്കുറേറ്റർ, രൂപതാ ജീവകാരുണ്യ സ്ഥാപനങ്ങളുടെ ജനറൽ കോഡിനേറ്റർ, കാളകെട്ടി മാർട്ടിൻ ഡി പോറസ് കുരിശുപള്ളിയുടെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും ചാപ്ലയിൻ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സഹോദരങ്ങൾ : പരേതരായ അഗസ്റ്റിൻ (ചിറക്കടവ്), ജോസഫ് (ഇരട്ടയാർ), അന്നക്കുട്ടി മാടപ്പള്ളിൽ (കദളിക്കാട്).

Vipin Raju

Share
Published by
Vipin Raju

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

3 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

4 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

5 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

17 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

19 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

21 hours ago