Categories: Uncategorized

കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്‌.

ഡൽഹി :കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.
ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്‌.
2022 ൽ വന്യ ജീവി സംരക്ഷണ നിയമം  ഭേദഗതി ചെയ്തപ്പോൾ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഷെഡ്യൂൾ II ൽ ഉണ്ടായിരുന്ന കുരങ്ങിനെ ഷെഡ്യൂൾ ഒന്നിലേക്ക് മാറ്റിയതെന്ന് കേന്ദ്ര വനം, വന്യ  ജീവി വകുപ്പ്  സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യ സഭയെ അറിയിച്ചു.
തുടർന്ന് ശല്യം രൂക്ഷമായപ്പോൾ
വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും
ലഭിച്ച നിർദേശങ്ങൾ കേന്ദ്ര വന്യ ജീവി ബോർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുരങ്ങിനെ വീണ്ടും ഷെഡ്യൂൾ II ൽ ഉൾപ്പെടുത്താൻ ബോർഡ് ശുപാർശ ചെയ്തിട്ടുള്ളത് എന്നും മന്ത്രി സഭയെ അറിയിച്ചു.
ഇനി..മ്മടെ സംസ്ഥാന ഭരണക്കാർ പറയും ഞങ്ങൾ വന്യജീവി നിയമം ഭേദഗതി വരുത്തി അയക്കാൻ പോകുന്നത് അറിഞ്ഞ് പേടിച്ചിട്ടാണന്ന്.
മറ്റ് സ്വതന്ത്ര സംഘടനകൾ പറയും ഞങ്ങൾ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ എഴുതി മേടിച്ചത് കൊണ്ടാണന്ന്.
ഇതെല്ലാം കേട്ട് കുരങ്ങ് ഷെഡ്യൂൾ I ലേക്ക് തന്നെ തിരിച്ച് പോകാതിരുന്നാൽ മതിയായിരുന്നു..

Vipin Raju

Share
Published by
Vipin Raju

Recent Posts

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

5 minutes ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

8 minutes ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

18 minutes ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

4 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

5 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

5 hours ago