ഡൽഹി :കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.
ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്.
2022 ൽ വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോൾ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഷെഡ്യൂൾ II ൽ ഉണ്ടായിരുന്ന കുരങ്ങിനെ ഷെഡ്യൂൾ ഒന്നിലേക്ക് മാറ്റിയതെന്ന് കേന്ദ്ര വനം, വന്യ ജീവി വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യ സഭയെ അറിയിച്ചു.
തുടർന്ന് ശല്യം രൂക്ഷമായപ്പോൾ
വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും
ലഭിച്ച നിർദേശങ്ങൾ കേന്ദ്ര വന്യ ജീവി ബോർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുരങ്ങിനെ വീണ്ടും ഷെഡ്യൂൾ II ൽ ഉൾപ്പെടുത്താൻ ബോർഡ് ശുപാർശ ചെയ്തിട്ടുള്ളത് എന്നും മന്ത്രി സഭയെ അറിയിച്ചു.
ഇനി..മ്മടെ സംസ്ഥാന ഭരണക്കാർ പറയും ഞങ്ങൾ വന്യജീവി നിയമം ഭേദഗതി വരുത്തി അയക്കാൻ പോകുന്നത് അറിഞ്ഞ് പേടിച്ചിട്ടാണന്ന്.
മറ്റ് സ്വതന്ത്ര സംഘടനകൾ പറയും ഞങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എഴുതി മേടിച്ചത് കൊണ്ടാണന്ന്.
ഇതെല്ലാം കേട്ട് കുരങ്ങ് ഷെഡ്യൂൾ I ലേക്ക് തന്നെ തിരിച്ച് പോകാതിരുന്നാൽ മതിയായിരുന്നു..
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…