കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും കോൺഗ്രസ് പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആക്രമിച്ചും ഭയപ്പെടുത്തിയും നിശബ്ദരാക്കി ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്ന് സിപിഎം കരുതുന്നതെങ്കിൽ അതിനെതിരേ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്
ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനമ്മാക്കൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ ഫത്താക്ക്, ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രൻ, അൻവർ പുളിമൂട്ടിൽ, ഫസലി കോട്ടവാതുക്കൽ, അജ്മൽ പാറക്കൽ, സന്തോഷ് മണ്ണനാനി, സിനി ജിബു, സബിതാ തുണ്ടിയിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ഷിനാസ് കിഴക്കയിൽ, റോബിറ്റ് മാത്യു, ഷാജി പെരിന്നേപ്പറമ്പിൽ, സജി ഇല്ലത്തുപറമ്പിൽ, സണ്ണി കിഴവഞ്ചിയിൽ, ഷെജീർ, അഫ്സൽ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…