Categories: Uncategorized

തെരുവുനായ നിയന്ത്രണം UDF പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ അതിന്റെ അവസാന രക്തസാക്ഷിയായി  തൃശ്ശൂരിൽ തെരുവ് നായ ആക്രമണത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട കിടപ്പുരോഗി ആയ കിഴക്കേപുരയ്ക്കൽ കാർത്യായനി എന്ന വയോധികയെ കാണണമെന്ന് തതൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വരാൻ പോകുന്ന UDF ഗവൺമെന്റ് തെരുവ് നായ നിർമ്മാർജ്ജനത്തിന് നടപടി സ്വികരിക്കും എന്ന് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിന് കത്ത് നൽകുമെന്നും സജി പറഞ്ഞു.
പ്രാണരക്ഷാർത്ഥം മനുഷ്യനെ പോലും കൊലപ്പെടുത്തുവാനുള്ള അധികാരം മുമ്പ് ഇന്ത്യൻ പീനൽ കോഡും ഇപ്പോൾ ഭാരതീത ന്യായ സംഹിതയും നൽകിയിട്ടുള്ള സാഹചര്യത്തിൽ ഇക്കഴിഞ്ഞ ദിവസം വീടിനുള്ളിൽ കയറിയ മുള്ളൻ പന്നിയെ പ്രാണരക്ഷാർത്ഥംഅടിച്ചു കൊന്നതിരുവനന്തപുരം വെളളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസ് എടുത്തിരിക്കുന്നത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും സജി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമവിരുദ്ധമായി എടുത്തിരിക്കുന്ന കേസ് പിൻവലിക്കണമെന്നും സജി ആവശ്യപ്പെട്ടു .ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്തുവാനുള്ള അവകാശം കൃഷിക്കാരന് നൽകിയില്ലെങ്കിൽ നാട്ടിൽ മനുഷ്യന് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും സജി പറഞ്ഞു.
മനുഷ്യരേക്കാൾ മൃഗത്തിന് വില കൽപ്പിക്കുന്ന  സർക്കാരുകൾ മാറി മനുഷ്യർക്ക് വേണ്ടി ഭരിക്കുന്ന ഗവൺമെന്റ് കേന്ദ്രത്തിലും കേരളത്തിലും ഉണ്ടായെങ്കിൽ മാത്രമേ മനുഷ്യന് രക്ഷയുണ്ടാകുമെന്നും സജി അഭിപ്രായപ്പെട്ടു.

വേതനവർദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കുവാനും സ്വകാര്യ ആരോഗ്യ മേഖലയെ നിലനിർത്തുവാനും ഗവൺമെന്റ് അടിയന്തിരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago