Categories: Uncategorized

വിപണിയിൽ ഇടപെടാൻ റമ്പൂട്ടാൻകർഷക കൂട്ടായ്മ


എലിക്കുളം:
വിദേശ പഴങ്ങളായ
റമ്പൂട്ടാൻ, പുലാസാൻ,
മാംഗോസ്റ്റീൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവ യുടെ കാർഷിക പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും വിപണി സാധ്യതകൾ സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
ഊർജ്ജിതമാക്കാൻ
എലിക്കുളത്തെ കർഷകർ.
റബ്ബർ ഉൾപ്പെടെയുള്ള
നാണ്യവിളകളുടെ
വിലസ്ഥിരതയില്ലായ്മ,
കാലാവസ്ഥാ വ്യതിയാനം, ഉത്പാദന ഉപാധികളുടെ അമിത വില വർദ്ധന, പണിക്കാരുടെ അഭാവം എന്നിവയൊക്കെയാണ് പ്രദേശത്തെ
കർഷകരെ വിദേശ പഴവർഗ്ഗവിളകളുടെ
കൃഷിയിലേയ്ക്ക്
നയിച്ചത്.
ഇതിൽ
റമ്പൂട്ടാൻ കൃഷി പ്രദേശമാകെ വ്യാപിക്കുകയാണ്.
ഇവയുടെ കൃഷിരീതികളുടെ
ഏകോപനം, ഫലങ്ങളുടെ ശരിയായ
സംരക്ഷണം, വിപണി
ഉറപ്പാക്കൽ എന്നിവ
വളർന്നു വരുന്ന പ്രശ്‌നങ്ങളാണ്.
ഇതിന്
പരിഹാരമായി
വയനാട് കേന്ദ്രമായി
പ്രവർത്തിക്കുന്ന “ബാക്ക് ടു റൂട്ട്സ്”
എന്ന കർഷക സംരംഭകരുമായി
ചേർന്ന് വിപണി ഇടപെടലുകളെ കുറിച്ച്
പ്രാരംഭ ചർച്ചകൾ നടന്നു.
“ബാക്ക് ടു റൂട്ട്സ് : ” മാനേജർ ജോസഫ്
തറപ്പേലിൻ്റെ നേതൃത്വത്തിലുളള
സംഘമാണ്
എലിക്കുളത്തിൽ
എത്തിയത്.
എല്ലാ തരം
വിദേശ ഇനം പഴങ്ങളുടെയും
വിപണനം സുഗമമാകുമെന്ന
പ്രതീക്ഷയിലാണ്
കർഷകർ.
കൃഷിയിട സന്ദർശനങ്ങളും
വിലയിരുത്തൽ , പഠന പരിപാടി എന്നിവ നടന്നു.
എലിക്കുളം കൃഷിഭവൻ്റെ മേൽനോട്ടത്തിലുള്ള
റമ്പൂട്ടാൻ & എക്സോട്ടിക് ഫ്രൂട്ട്സ്
ഫാർമേഴ്സ് ഫെഡറേഷനാണ്
പ്രവർത്തനങ്ങൾ
ഏകീകരിക്കുക …
കൃഷി ഓഫീസർ
കെ.പ്രവീൺ, അസി. കൃഷി ഓഫീസർ
എ. ജെ. അലക്സ് റോയ്, കർഷക പ്രതിനിധികളായ
ജോണി ജോസഫ് ഇലവനാൽ, മാണി ജോസഫ് പുതുപ്പറമ്പിൽ,
ജോഷി മാത്യു കുഴിക്കൊമ്പിൽ,
മുൻ ഗ്രാമ പഞ്ചായത്തംഗം
അഖിൽ അപ്പുക്കുട്ടൻ
തുടങ്ങിയവർ
ചർച്ചകളിൽ
പങ്കെടുത്തു…



Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago