കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ 24 നാണ് ഈരാറ്റുപേട്ട നടയ്ക്കൽ വെളിയത്ത് വീട്ടിൽ സാദിക്കിനെയും കുടുംബാംഗങ്ങളെയും അക്രമി സംഘം ആക്രമിച്ചത്. കാർ ദിശതെറ്റി എത്തിയതായി ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാരത്തിന് എത്തുന്ന സാധാരണക്കാരെ ഇത്തരത്തിൽ ആക്രമിക്കുന്നത് വിനോദ സഞ്ചാരമേഖലയെയും ഇതിനെ ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരായ ആളുകളെയും ദുരിതത്തിലാക്കും. ഇത് ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കും. ഈ സാഹചര്യത്തിൽ അടിയന്തിരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് വിനോദ സഞ്ചാര മേഖലകളിലെ ഇത്തരം അക്രമങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷെരീഫ്, അൻസാരി, ബോബി തോമസ്, വർക്കിംങ് പ്രസിഡന്റ് ബിജോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…
വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…
മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…
കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു.…