Categories: Uncategorized

പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആരവം 4.0 ഓണാഘോഷം സംഘടിപ്പിച്ചു.

പാറത്തോട്: പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ *ആരവം 4.0 ഓണാഘോഷം* സംഘടിപ്പിച്ചു. ഇടവക സമൂഹത്തിന്റെ  സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാദർ ഡോ:. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന്  സിസ്റ്റർ ഗ്ലാഡിസ് സിഎംസി, ബ്ര. അൽഫോൺസ് പുത്തൻപുരയ്ക്കൽ, വിപിൻ കൊല്ലിയിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മജു പാറടിയിൽ  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി  തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ആവേശപൂർവ്വമായ  വടംവലിയിൽ SMYM ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ രണ്ടാം സ്ഥാനo നേടുകയും ചെയ്തു. *ആരവം 4.O* അനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്കുള്ള അലമാരാ, സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സദ്യ ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. ഈ ഓണാഘോഷത്തിന് സീനിയർ യൂത്ത് പ്രസിഡന്റ് വിപിൻ കൊല്ലിയിൽ, ജോബിൻ ജേക്കബ്, മാത്തുക്കുട്ടി, സനൂപ്, ജോൺസൻ,   ജിതിൻ ജിമ്മി, ലിബിൻ ചീനിവേലിൽ, സെബിൻ ഇലവുങ്കൽ, സുനിൽ ദേവസ്യ, ജിബിൻ ജിമ്മി, സന്തോഷ്, നിഖിൽ, ജെറിൻ സി ബേബി, ഷിൻസ്, തോമസുകുട്ടി ജോസ്, ജോമോൻ, ജോയൽ, സാജൂ, ബൈജൂ, ജെറിൻ ജിമ്മി,  തുടങ്ങിയവരും കൈക്കാരന്മാരായ സെബാസ്റ്റ്യൻ വട്ടക്കുന്നേൽ , മജു പാറടിയിൽ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും നേതൃത്വം നൽകുകയുണ്ടായി.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago