മുണ്ടക്കയം :ചോലത്തടം ഇടവകയുൾപ്പെടെ കൂട്ടിക്കൽ ദേശത്തുണ്ടായ പ്രളയത്തിൽ ഈ ഇടവകയിലെ നാലു വീടുകൾ തകരാൻ ഇടയായി. അവിടെത്തന്നെ വീട് വയ്ക്കാൻ സാധ്യമല്ലാത്തതും അനുവാദം ഇല്ലാത്തതുമായ ഈ നാല് വീടുകൾ കൂടാതെ നാലു കുടുംബങ്ങളോട് മാറി താമസിക്കാനും ഗവൺമെന്റ് അധികൃതർ പറഞ്ഞിരിക്കുന്നവയും കൂട്ടി 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നു. പള്ളിവക സ്ഥലം നൽകിയും സുമനസ്സുകളുടെ സഹകരണത്തോടെ ധനം സമാഹരിച്ചു സ്ഥലം വാങ്ങിയും *7 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം ഒരുക്കാനും മൂന്നു ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനും ദൈവം കൃപ ചെയ്തു.* സുരക്ഷിതമായ ഭവനത്തിൽ കഴിയാൻ ദൈവം അനുവദിച്ചുവെങ്കിൽ ബാക്കി കുടുംബങ്ങളെ സഹായിക്കാൻ തനിച്ചോ സുഹൃത്തുക്കളുമായി ചേർന്നോ മറ്റെന്തെങ്കിലും പരിചയമുള്ള പ്രസ്ഥാനങ്ങളിലൂടെയോ വ്യക്തികളിലൂടെയോ സാധ്യത ഉണ്ടെങ്കിൽ സൂചിപ്പിക്കാമോ? ഒരു സ്ക്വയർഫീറ്റിന് 1500 രൂപ വച്ച് ഒന്നോ അതിലധികമോ എങ്കിലും തന്നു സഹകരിച്ചാൽ വലിയ ഉപകാരമായിരുന്നു. കമ്പി, സിമന്റ്, സിമന്റ് കട്ടകൾ, കട്ടള, ജനൽ, മെറ്റൽ, മണൽ, പെയിന്റ് തുടങ്ങിയവയുടെ തുക തുടങ്ങി മറ്റെന്തെങ്കിലും തരത്തിലും ബില്ലു പേ ചെയ്തോ ഒക്കെ *സഹായിക്കാമോ.* പ്രാർത്ഥിക്കണെ ഒന്ന് പരിഗണിക്കണെ
( സാധ്യത ഉണ്ടെങ്കിൽ വിശദ വിവരങ്ങൾക്ക് : please
contact the Vicar- 9496542361)
(“നിന്റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല. സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍മടിക്കരുത്. ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടിവയ്‌ക്കുകയായിരിക്കും നീ അതുവഴി ചെയ്യുന്നത്.
എന്തെന്നാല്‍, ദാനധര്‍മം മൃത്യുവില്‍നിന്നു രക്‌ഷിക്കുകയും അന്‌ധകാരത്തില്‍പ്പെടുന്ന
തില്‍ നിന്നു കാത്തുകൊള്ളുകയും ചെയ്യുന്നു. ദാനധര്‍മം അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്‌ടമായ കാഴ്‌ചയാണ്”-
(തോബിത് 4 :7 – 11)
“കാഴ്‌ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.
അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
(പ്രഭാഷകന്‍ 35 : 11-13)
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…