Categories: Uncategorized

ഉടുമ്പൻചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവം. പ്രതി അറസ്റ്റിൽ

കട്ടപ്പന.ഉടുമ്പൻചോലയിൽ യുവാവ്  വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവം. പ്രതി അറസ്റ്റിൽ.കാരിത്തോട്,കൈലാസ നാട്,മുണ്ടകത്തറപ്പേൽ,പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) ആണ് അറസ്റ്റ്ലായത്. ഉടുമ്പഞ്ചോല കാരിത്തോട്  സ്വദേശി  ശംങ്കിലി മുത്തു, സുന്ദരമ്മ  ദമ്പതികളുടെ   മകൻ സോൾരാജ് (30) ആണ് ഉറക്കത്തിനിടെ കഴുത്തു അറക്കപ്പെട്ടു  കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സോൾരാജിന്റെ  അളിയനാണ് (സഹോദരി ഭർത്താവ് )  നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൽരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്, കേസിന്റെയും മർദ്ദനത്തിന്റെയും ദേഷ്യത്തിലാണ് നാഗരാജ് കൊലപാതകം നടത്തിയത്.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിന്റെ കഴുത്തറത്താണ് നാഗരാജ് കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴിനൽകി..
കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്നു വീടിനുള്ളിൽ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ  സോൾരാജിനെ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ  നാഗരാജ്സോൾ രാജിന്റകഴുത്തു അറത്തു കൊല്ലുകയായിരുന്നു എന്ന് പോലീസിന് മൊഴിനൽകി. തുടർന്ന് കൊലപാതകത്തിനു ഉപയോഗിച്ച കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ ശേഷം കടന്നു കളഞ്ഞു.  രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ  നാഗരാജിന്റെ ഭാര്യ കവിതയാണ് സോൽരാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പോലീസ് സ്‌ഥലത്തി നടത്തിയ അന്വേഷണത്തി നോടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസ്ന്റെ  നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർ മാരായ  അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ,എസ്‌.ഐ.മാരായ മഹേഷ്, ദിജു ജോസഫ്  എ.എസ്‌.ഐ. അൻഷദ് ഖാൻ,സുബൈർ, എസ്‌.സി.പി.ഒമാരായ  അഭിലാഷ്,
എം.പ്രദീപ്,  സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്,  
അനീഷ് വി.കെ,  സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ.
സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ,  എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago