Categories: Uncategorized

ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷിപ്പിക്കണം മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ

പൊൻകുന്നം:  ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. സ്വർണ്ണപ്പാളി നന്നാക്കാൻ എന്ന വ്യാജേന നാട്ടിലാകെ പ്രദർശിപ്പിച്ച് വൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ശരിയായ വിവരം പുറത്തറിയണമെങ്കിൽ സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ പോരാ കേന്ദ്ര ഏജൻസി തന്നെ വേണം. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ്ണയോഗം ഉത്ഘാടനം ചെയ്യുകയായിന്നു വി മുരളീധരൻ. അന്നത്തെ ദേവസ്വം മന്ത്രിയും ,ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവരും ചേർന്നുള്ള  കൂട്ട തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇവരുടെ ആസൂത്രണത്തിൻ്റെ ഭാഗമായാണ് പാളി  കടത്തികൊണ്ട് പോയതും, സംസ്ഥാനത്തിനകത്തും പുറത്തും പ്രദർശിപ്പിച്ചതും, അതിൻ്റെ പേരിൽ കോടികൾ സമ്പാദിച്ചതും. ആ കോടിയിൽ  എത്ര ശതമാനം ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് കിട്ടി എന്നറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. കാപട്യത്തിൻ്റെ മുഖമുദ്രയായി സർക്കാർ മാറി ,ജനങ്ങളോട് പറയുന്നതൊന്ന് ചെയ്യുന്നത് മറ്റാന്ന് കോടതിയിൽ പറയുന്നതൊന്ന് നടക്കുന്നത് വേറൊന്ന്. ഇത് എല്ലാ മേഖലയിലും നടക്കുന്നു. അയ്യപ്പൻ്റെ സ്വത്ത് തട്ടിയെടുത്ത് അതിൽ നിന്ന് പണം ഉണ്ടാക്കുന്നവരായി ദേവസ്വം ബോർഡ് കൈകാര്യം ചെയ്യുന്ന ആളുകൾ തന്നെ മാറുന്ന അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ്  ഇന്നത്തേത്.

കഴിഞ്ഞ 11 വർഷക്കാലത്തെ മോദി സർക്കാരിൻ്റെ ഭരണത്തിൽ രാജ്യം കൈവരിച്ച പുരോഗതിയിൽ ലോകത്തിലെ തന്നെ വലിയ ശക്തിയായി ഇന്ത്യ മറി കൊണ്ടിരിക്കുന്ന സാഹചര്യം മാണിന്നുള്ളത്. ഇന്ന്  ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി മാറികൊണ്ടിരിക്കുന്നു.

കഴിഞ്ഞ 70 വർഷ കാലത്തെ   സി പി എം ,കോൺഗ്രസ് മുന്നണികളുടെ നേതൃത്വത്തിലുള്ള ഭരണം കൊണ്ട് ,കേരളത്തിൽ  രാജ്യത്തിൻ്റെ പുരോഗതിക്ക് ഒപ്പം ചേർക്കാനായിട്ടില്ല.

സമസ്ഥമേഖലകളും മുരടിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ മികവ് നഷ്ടപ്പെട്ടു. വി മുരളീധരൻ പറഞ്ഞു.യോഗത്തിൽ ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.
ദേശീയ കൗൺസിൽ അംഗം മുൻ എം എൽ എ പി സി ജോർജ്, അഡ്വ ജി രാമൻ നായർ, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, മേഖല സംഘടനാ സെക്രട്ടറി എൽ പത്മകുമാർ, മേഖല പ്രസിഡന്റ്‌ എൻ ഹരി,സംസ്ഥാന മീഡിയ കൺവീനർ സന്ദീപ് സോമനാഥ്‌, സംസ്ഥാന സമിതി അംഗം അഡ്വ നോബിൾ മാത്യു,മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, മിനിർവ മോഹൻ, വി സി അജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

1 hour ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

3 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

3 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

16 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

18 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

19 hours ago