Categories: Uncategorized

കർഷക വിരുദ്ധ നിയമങ്ങൾ പൊളിച്ചെഴുതണം : പ്രൊഫ. ലോപ്പസ് മാത്യു



  കൂട്ടിക്കൽ :കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പതിറ്റാണ്ടുകളായി നടപ്പാക്കി വരുന്ന കർഷക വിരുദ്ധ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണം, ബഫർസോൺ പ്രശ്നം, തെരുവ്നായശല്യം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പാർട്ടി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടിക്കൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന കേരളാ കോൺഗ്രസ്സ് (എം) കൂട്ടിക്കൽ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആദ്യകാല പാർട്ടി പ്രവർത്തകരെ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിച്ചു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ്കുട്ടി ആഗസ്തി, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, മണ്ഡലം നേതാക്കന്മാരായ പി സി സൈമൺ, കെ എസ് മോഹനൻ, ജെസ്സി ജോസ്, വി വി സോമൻ, ബീനാ ഷാലറ്റ്, ബേബി ആറ്റുചാലിൽ, ജോയി കളരിക്കൽ, എൽജോ സെബാസ്റ്റ്യൻ, ലിബിൻ ബിജോയ്, ജോസഫ് അറയ്ക്കപ്പറമ്പിൽ, പയസ് വാലുന്മേൽ, ജോയിസ് കാറ്റാടിയിൽ, പി. പി. രാജപ്പൻ, സെബാസ്റ്റ്യൻ കയ്യൂന്നുപാറ, സജി തടവനാൽ, ജിജോ മാടപ്പള്ളൽ, ടോമി വെള്ളാത്തോട്ടം, അഷറഫ് കൊല്ലംപറമ്പിൽ, ബിനു മുഞ്ഞനാട്ട്, രാജു കുന്നുംപുറം, ജോസ് പറമ്പിൽ, മിനി അരിമറ്റം, ശ്രീകുമാർ പറത്താനം, ഇബ്രാഹിം ചിങ്കിയിൽ, ബേബി കോന്തിയാമഠം, ശ്രീനിവാസൻ മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കൂട്ടിക്കൽ ടൌണിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago