Categories: Uncategorized

പുതിയ വനനിയമ ഭേദഗതി കളക്ടറെ ക്ലർക്ക് ആക്കിമാറ്റി:ടീം ഫാം


കോട്ടയം :കേന്ദ്ര നിയമം ‘ക്രിമിനൽ പ്രോസീജ്വറൽ കോഡ്’ (CrPC) സെക്ഷൻ 133 പ്രകാരം ജില്ലയുടെ എക്സി. മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർക്ക് മനുഷ്യൻറ്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന അപകടകാരികളായ ഏത് വന്യമൃഗത്തെയും കൊന്നുകളയാനുള്ള ഉത്തരവിടാൻ അധികാരം കൊടുത്തിരുന്നു. 2023 ൽ CrPC ഭേദഗതിവരുത്തി ബി എൻ എസ് എസ് ആയപ്പോൾ നിയമത്തിൻറ്റെ അന്തസത്ത     ഒട്ടും         നഷ്ടപ്പെടാതെ സെക്ഷൻ 152 ൽ കളക്ടറുടെ അധികാരം അതുപോലെതന്നെ നിലനിർത്തിയിട്ടുണ്ട്. എന്നാൽ നമ്മുടെ നിയമസഭാ സാമാജികർ ഇപ്പോൾ    പാസ്സാക്കിയ നിയമത്തിൽ കളക്ടർക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന് ശുപാർശ കൊടുക്കാം എന്നാക്കിയിട്ടുണ്ട്. അതായത് എക്സി. മജിസ്‌ട്രേറ്റിനെ   ക്ലർക്കാക്കിയ വന്യജീവി സംരക്ഷണ നിയമഭേദഗതിയാണ്  നമ്മുടെ സാമാജികർ ഇപ്പോൾ പാസാക്കിത്തന്നിരിക്കുന്നത്. ബഹു. സുപ്രീം കോടതി    “Ratlam Municipal Corporation” കേസിൽ അടിവരയിട്ട് പറഞ്ഞു ‘ഒരു പൗരൻറ്റെ ജീവനും, സ്വത്തും പൊതിഞ്ഞ് സംരക്ഷിക്കാൻ  ഇന്ത്യയിലെ ജനാധിപത്യ സംവിധാനം എക്സി.മജിസ്‌ട്രേറ്റ് എന്ന നിലക്ക് കളക്ടർക്ക് CrPC-133 നൽകിയിരിക്കുന്നത് സവിശേഷമായ അധികാരമാണ്. അതിനെ ഒരുകാരണവശാലും മറ്റ് സ്പെഷ്യൽ റൂൾസ് കൊണ്ട് ഷീൽഡ് ചെയ്യരുത്’ എന്ന്. ആ അധികാരം ഉപയോഗിച്ചാണ് എരുമേലി, കണമലയിൽ സ്വന്തം പുരയിടത്തിൽകയറി   2023 മെയ് 19 ന് 70 വയസ് കഴിഞ്ഞ വയോധികരായ പുറത്തേൽ ചാക്കോച്ചനെയും, പ്ലാവിനാംകുഴിയിൽ തോമസിനെയും           വെട്ടിക്കൊന്ന  കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ കോട്ടയം കളക്ടർ ഉത്തരവിട്ടത്. ഇതൊക്കെ ആ പോത്തിനോട് പറഞ്ഞാൽ ഒരുപക്ഷെ മനസിലാകുമായിരിക്കും എന്നാൽ സബ്ജക്ട് അറിയില്ലാത്ത ‘സബ്ജക്റ്റ് കമ്മറ്റി’ അംഗങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് എന്താണ്കാര്യം എന്നാണ് ഇപ്പോൾ പൊതുസമൂഹം ചിന്തിക്കുന്നത്.    

കേന്ദ്രത്തിനിട്ട് കൊടുത്ത പണി.

2024 ഫെബ്രുവരിയിൽ നിയമസഭ പാസ്സാക്കിയ പ്രമേയം കേന്ദ്രത്തിലേക്ക് അയച്ചത് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അതിന് 11-06-2025 ൽ കേന്ദ്രത്തിൽനിന്നും കിട്ടിയ മറുപടിയെക്കുറിച്ച് ആരും പറഞ്ഞുകേട്ടില്ല. ഇപ്പോൾ കേരളം പാസ്സാക്കിവച്ചിരിക്കുന്ന വന്യജീവി സംരക്ഷണ നിയമ ഭേദഗതിയിൽ  ആവശ്യപ്പെട്ടിരിക്കുന്ന എല്ലാക്കാര്യങ്ങൾക്കുമുള്ള മറുപടി സംസ്ഥാന സർക്കാരിൻറ്റെ അഡിഷനൽ ചീഫ് സെക്രട്ടറിക്ക്  (വനം) കേന്ദ്രസർക്കാർ അയച്ച ആ കത്തിലുണ്ട്. അതാകട്ടെ നിലവിലുള്ള നിയമപ്രകാരം ഒന്നാം ഷെഡുളിൽ ഉൾപ്പെട്ട വന്യജീവി ആണങ്കിൽപോലും മനുഷ്യജീവന് ഭീഷനിയാണങ്കിൽ  അതിനെ കൊല്ലുന്നതിനോ, ട്രാൻസ്ലോക്കേറ്റ്    ചെയ്യുന്നതിനോ ഉള്ള പൂർണ്ണ അധികാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് കൊടുത്തിട്ടുണ്ടന്നും, ഇത്തരം കാര്യങ്ങൾക്ക് കേന്ദ്രത്തെ സമീപിക്കേണ്ടതില്ലന്നും വ്യക്തമായി പറഞ്ഞിരിക്കുമ്പോഴാണ് അതേ കാര്യങ്ങൾ വീണ്ടും ആവശ്യപ്പെട്ടകൊണ്ട് പുതിയ നിയമ ഭേദഗതി പാസ്സാക്കി കേന്ദ്രത്തിനയക്കുന്നത്. കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കും അധികാരം നൽകുന്ന കൺകറൻറ്റ്ലിസ്റ്റിൽ ഉൾപ്പെട്ട് വരുന്നതിന്നാലും, കേന്ദ്രനിയമത്തിൻറ്റെ  ഭേദഗതി ആയതിനാലും, രാഷ്ട്രപതിയുടെ    അംഗീകാരം വേണം. രാഷ്ട്രപതിയാകട്ടെ തീർച്ചയായിട്ടും അത് കേന്ദ്രസർക്കാരിൻറ്റെ അഭിപ്രായത്തിന് വിടും.      ചുരുക്കത്തിൽ ഇപ്പോൾ ജനോപകാരപ്രദമാണന്നും പറഞ്ഞ് പാസാക്കിയിരിക്കുന്ന വന്യജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ഒന്നുപോലും നടക്കില്ല എന്ന് വ്യക്തം.   അപ്പോൾ നമ്മുടെ ജനക്ഷേമ സർക്കാർ പറയും ഞങ്ങൾ അങ്ങേയറ്റം ശ്രമിച്ചുനോക്കിയിട്ടും കേന്ദ്രം സമ്മതിച്ചില്ലന്ന്. അതായത് വന്യജീവി സംരക്ഷണ (കേരള ഭേദഗതി) നിയമം-2025 കേന്ദ്രത്തിനിട്ട് അറിഞ്ഞ് കൊടുത്ത ഒരു പണിയാണന്ന്  പറയുന്നതായിരിക്കും കൂടുതൽ യുക്തം.
Team FARM.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago