കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ന്യൂന പക്ഷ മോർച്ച പാലാ മണ്ഡലം കമ്മിറ്റി ഉത്ഘാടനം

0
IMG_20251103_220530.jpg

പാലാ :ബിജെപി ന്യൂന പക്ഷ മോർച്ച പാലാ മണ്ഡലം കമ്മിറ്റി ഉത്ഘാടനം പാലാ ബി ജെ പി ഓഫീസ് ഹാളിൽ വച്ച് ന്യൂന പക്ഷ സംസ്ഥാന പ്രസിഡന്റ്‌ സുമിത് ജോർജ് നിർവഹിച്ചു. തൃതല പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ മോർച്ചയുടെ സജീവ സാന്നിധ്യവും സഹകരണവും പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും ശക്തമായി ഉണ്ടായിരിക്കണമെന്ന് യോഗം ഐക്യണ്‌ഠേന തീരുമാനിച്ചു.ബിജെപി പാലാ മണ്ഡലം പ്രസിഡന്റ്‌ അനീഷ്‌ ജി യുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം വെസ്റ്റ് ന്യൂന പക്ഷ മോർച്ച ജനറൽ സെക്രട്ടറി സിറിൽ. ജി, പാലാ മണ്ഡലം പ്രസിഡന്റ്‌ ജെയിംസ്‌ മാത്യു, സംസ്ഥാന കമ്മിറ്റി അംഗം റോജർ ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സജി എസ് ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡൻ്റ് കെ കെ രാജൻ, ജില്ലാ കമ്മറ്റി അംഗം വേണു വേങ്ങയ്ക്കൽ, ജിജോ മൂഴയിൽ,തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed