Categories: Uncategorized

കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു ; ഡോ എൻ.ജയരാജ് എം.ൽ.എ


കാഞ്ഞിരപ്പള്ളി  :- ഇന്ത്യൻ ഭരണഘടനാ ശില്പി, സാമുഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ നിയമപണ്ഠിതൻ, ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ ശ്രേഷ്ഠ വ്യക്തത്വം ഭാരത രത്നം ഡോ. ബി.ആർ.അംബേദ്കറുടെയും തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി ശ്രീമതി. അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടതിലൂടെയും. ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന സ്തംഭങ്ങളായ ഈ മഹത് വ്യക്തിത്വങ്ങൾക്ക് കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ഒരു സ്മാരകം ഉയര്‍ത്തിയതിലൂടെ കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പളളിയിൽ സ്ഥാപിച്ച പ്രതിമകളുടെ  അനാച്ഛാദനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടി ജാതിവ്യവസ്ഥയേയും സാമൂഹിക അസ്വമത്വങ്ങളെയും എതിർത്ത് തോൽപ്പിച്ചുകൊണ്ട് പുതിയ രാഷ്ട്ര നിർമ്മിതിയിൽ ഏർപ്പെട്ട എക്കാലത്തെയും മഹത് വ്യക്തിയാണ് ഡോ.ബി.ആർ.അംബേദ്കർ ഇന്ത്യൻ ഭരണഘടനയിലൂടെ മുഴുവൻ ജനവിഭാഗങ്ങൾക്കും തുല്യത, അവസരസമത്വം, പൗരാവകാശം, എന്നിവ ഉറപ്പ് വരുത്തുക വഴി ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങളുടെ ശ്രഷ്ടാവായി അദ്ദേഹം മാറി.

തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന നാമമാണ് അക്കാമ്മ ചെറിയാന്റെത്. നിരവധിതവണ ജയിലിൽ അടയ്ക്കപ്പെട്ട അവർ കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയ ചരിത്രത്തിലെയും ഉജ്വല വ്യക്തിത്വമാണ്. ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ  പട്ടംതാണുപിള്ള അടക്കമുള്ള നേതാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. സർ സി.പി.യുടെ പിടിവാശിക്കെതിരെ ജിയിൽ വിമോചന സമരത്തിന് നേതാക്കൽ പുതുയ വഴിതേടി  ഒരു വനിതയുടെ നേതൃത്വത്തിൽ രാജകൊട്ടാരത്തിലേയ്ക്ക് മാർച്ച് ചെയ്യണം ആ ചുമതല ഏൽപ്പിച്ചത് അക്കാമ്മ ചെറിയാനെ ആയിരിന്നു. അങ്ങനെ 1114 തുലാം 7 ന് ശ്രീ. ചിത്തിരനിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ദിനത്തിൽ കൊട്ടാരത്തിലേയ്ക്ക് അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ ഒരു ലക്ഷം  കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്തു. കേണൽ വാട്കീസിന്റെ നിറതോക്കിന് മുൻപിൽ നെഞ്ചുവിരച്ചു നിന്ന അക്കാമ്മ ചെറിയാന്റെ ധീരത കേരള ചരിത്രത്തിലെ ധീരമായ ഒരു അദ്ധ്യായമാണ്. സമരം വിജയിച്ചതോടെ 101 കാളകളെ പൂട്ടിയ രഥത്തിൽ അക്കാമ്മ ചെറിയാനെ നാട് സ്വീകരിച്ച് ആനയിച്ചു.  ആ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലിനുകൂടിയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇരുവരുടെയും ചരിത്രാവതരണം നടത്തി സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കൂടുംബാംഗവുമായ അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമകളുടെ അനാച്ഛാദനം നടന്ന സമ്മേളത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു തുടർന്ന് നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. കെ.ആർ. തങ്കപ്പൻ, വൈസ് പ്രസിഡന്റ് ശ്രീ. ജോളി മഴുക്കക്കുഴി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ജയശ്രീ ഗോപിദാസ്, റ്റി.ജെ. മോഹനൻ, ഷക്കീല നസീർ,ശ്രീ.ടി.എസ് ക്യഷ്ണ കുമാര്‍‍,അഡ്വ.സാജൻ കുന്നത്ത്,ശ്രീ.പികെ.പ്രദീപ്,ശ്രീമതി.രത്നമ്മരവീന്ദ്രൻ,ശ്രീമതി.അനുഷിജു,ശ്രീമതി.ഡാനി ജോസ്,ശ്രീ.റിജോ വാളന്തറ,ശ്രീ.ബിജു ചക്കാല,ശ്രീമതി.മഞ്ചു മാത്യൂ,സെക്രട്ടറി സജീഷ് എസ്,കെ.ടി തോമസ് കരിപ്പാപറപ,ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ഷൺമുഖം  എന്നിവർ വിവിധ പരിപാടികൾക്ക് നേത്യത്വം നൽകി

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago