കാഞ്ഞിരപ്പള്ളി:വാഴൂർബ്ലോക്ക്പഞ്ചായത്ത്
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 26 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച സോളാർ പാനൽ ഓൺഗ്രിഡിൻ്റെയും 22 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ റോഡിൻ്റെയും ഉദ്ഘാടനവും 10 ലക്ഷം രൂപാ വകയിരുത്തി മെയിൻ ഗേറ്റ് മുതൽ പി.പി യൂണിറ്റ് വരെയുള്ള റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനവും ബഹു.ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി,പി.എം ജോൺ ഡിവിഷൻ മെമ്പർമാരായ ബി.രവീന്ദ്രൻ നായർ,രഞ്ജിനി ബേബി ഗ്രാമപഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ എച്ച്.എം.സി പ്രതിനിധികൾ ആശുപത്രി സൂപ്രണ്ട് ഡോ.സാവന്‍ സാറ മാത്യു,ആശുപത്രി ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…