സീറ്റ് സിപിഐക്ക് നൽകി:ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ   കേരളകോൺഗ്രസ് (എം)ന്റെ ജനകീയ മെമ്പർ  ആന്റണി മാർട്ടിൻ  സ്വതന്ത്ര്യനായി മത്സരിക്കുന്നു

പൊൻകുന്നം :ചിറക്കടവ് ഏഴാം വാർഡിൽ   കോൺഗ്രസ് (എം)ന്റെ  സിറ്റിംഗ് സീറ്റ്, സിപിഐയ്ക്ക് നല്കിയതിൽ വ്യാപക പ്രതിഷേധം കേരള കോൺഗ്രസ്  ( എം) നിലവിലെ സിറ്റിങ്ങ്  മെമ്പർ  ആന്റണി മാർട്ടിന്റെ സ്വാതന്ത്ര്യനായി മത്സരിക്കുകയാണ്,  പോസ്റ്ററുകൾ തയാറാക്കി ആന്‍റണി മാർട്ടിൻ പ്രചരണം ആരംഭിച്ചിരിക്കെയാണ് സീറ്റ് സിപിഐയ്ക്ക് നൽകിയത്,ഇത് വൻ ജന പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ നടന്ന വികസന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ചുക്കാൻ പിടിച്ചിരുന്ന,എന്നും  സാധാരണക്കാരന്റ കൂടെ നിൽക്കുന്ന, വർഷങളായി വഴിയില്ലാതിരുന്ന വില്ലൻ ചിറ നിവാസികൾക്ക് വഴി ഉണ്ടാക്കി നൽകുന്നതിനും, രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി ജനകീയ പ്രവർത്തനം നടത്തി മാതൃകയായ സിറ്റിങ്ങ് മെമ്പർക്ക് സീറ്റ് നിഷേധിച്ച് കേവലം ഇരുപത് വോട്ട് പോലും, ഇല്ലാത്ത പാർട്ടിക്ക് സീറ്റ് നല്കിയതിൽ ജനകീയ പ്രതിഷേധം ശക്തമാണ്, ആന്റണി മാർട്ടിനെ രാഷ്ട്രിയത്തിന് അതീതമായി പിന്തുണക്കാനാണ് വാർഡിലെ ജനങ്ങളുടെ തീരുമാനം, അദേഹം ജനകീയ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്
കേരള കോൺഗ്രസ് – എമ്മിന്റെ  സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് സിപിഐയ്ക്ക് നൽകിയ  നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് – എം വാർഡ് പ്രസിഡന്റ് റെജി കാവുങ്കൽ ഉൾപ്പെടെ നിരവധി പ്രവർത്തകർ   രാജിവെച്ചു ആന്റണി മാർട്ടിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago