കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ജനകീയ മെമ്പർ ആന്റണി മാർട്ടിന് ഇലക്ഷനിൽ കെട്ടിവയ്ക്കാനുള്ള തുക ഓട്ടോ തൊഴിലാളികൾ ചേർന്നു നൽകി

0
IMG-20251120-WA0110.jpg

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിറ്റിങ് മെമ്പർ ആന്റണി മാർട്ടിന് തെരഞ്ഞെടുപ്പിൽ കെട്ടി വയ്‌ക്കുന്നതിനുള്ള
പണം കുന്നുംഭാഗത്തെ ഓട്ടോ തൊഴിലാളികൾ ചേർന്നു  നൽകി, സിറ്റിങ്ങ് മെമ്പറായ ആന്റണി മാർട്ടിന് സീറ്റ് നിഷേധിച്ചുകൊണ്ട് സിപിഐക്ക് നൽകിയതിൽ വ്യാപകമായ പ്രതിഷേധമാണ് വാർഡിലെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ജനകീയ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആന്റണി മാർട്ടിനെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണച്ച് വിജയിപ്പിക്കും എന്നാണ് വാർഡിലെ ജനങ്ങൾ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *