കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാൻ നിർവാഹമില്ലാത്ത  നിർധനയായ വയോധികക്ക് കൈതാങ്ങായി കൂട്ടിക്കൽ കെഎസ്ഇബിയിലെ ജീവനക്കാർ

0
ei6AMTY90710.jpg



മുണ്ടക്കയം:വൈദ്യുതി ബിൽതുക കുടിശിഖ വന്നതിനെ തുടർന്ന് ഡിമാന്റ് നോട്ടീസ് കിട്ടിയിട്ടും  അടയ്ക്കാൻ നിർവാഹമില്ലാത്ത  നിർധനയായ വയോധികക്ക് കൈതാങ്ങായി കൂട്ടിക്കൽ കെഎസ്ഇബിയിലെ ജീവനക്കാർ,പാറത്തോട് ഗ്രാമപഞ്ചായത്ത് അറാം  വാർഡ് പറത്താനം
പുറംപ്പെട്ടിയിൽ താമസിക്കുന്ന പറയരുകുഴിയിൽ ഏലിക്കുട്ടിക്കാണ് (ചിന്ന ) കെ എസ് ഇ ബി ബിൽ കുടിശിഖ വന്നതിനെ തുടർന്ന് 25/09/ 2025 ൽ/ കൂട്ടിക്കൽ കെ എസ് ഇ ബി ഓഫിസിൽ നിന്നും ഡിമാന്റ് നോട്ടീസ് നല്കിയത്, ഡിമാന്റ് നോട്ടീസ് നൽകി രണ്ട് മാസം കഴിയാറായിട്ടും നിർധനയായ ഏലിക്കുട്ടിക്ക് ബിൽ തുകയായ 675 രൂപ അടയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല,   ഇവരുടെ അവസ്ഥ മനസിലാക്കിയ കെ എസ് ഇ ബി കൂട്ടിക്കൽ സെക്ഷനിലെ അസി: എൻജീനിയർ ഉൾപ്പെടുന്ന നന്മ നിറഞ്ഞ മനസിന് ഉടമകളായ  ഉദ്യോസ്ഥർ ഇവരുടെ വൈദ്യതി കണക്ഷൻ വിഛേദിക്കാതിരിക്കാൻ   തങ്ങളുടെ കൈയ്യിൽ നിന്നും  ഇവരുടെ   കുടിശിഖ ബിൽ തുകയും,അഡ്വാൻസ് ആയി 250 രൂപയും അടയ്ക്കുകയും ചെയ്തു കൊണ്ട്, നിർധന വയോധികക്ക് കൈ താങ്ങായി കൊണ്ട്  സമൂഹത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

You may have missed