Categories: Uncategorized

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം “ഉണർവ് 2025” നടത്തപ്പെട്ടു.

പൊൻകുന്നം :കേരള സാമൂഹ്യ നീതി വകുപ്പ് കോട്ടയം  ജില്ലാ   ഓഫീസിൻ്റെ   ആഭിമുഖ്യത്തിൽ    ചെങ്കൽ 19-ാം മൈലിൽ പ്രവർത്തിക്കുന്ന ഏയ്ഞ്ചൽസ് വില്ലേജിൽ വെച്ച് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം “ഉണർവ് 2025” നടത്തപ്പെട്ടു. വർണ്ണശോഭമായ റാലിയോടുകൂടി ആരംഭിച്ച പരിപാടികളുടെ ഫ്ലാഗ് ഓഫ്, ബഹുമാനപ്പെട്ട സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോക്ടർ പി.ടി. ബാബുരാജ് നിർവഹിച്ചു.
കോട്ടയം ജില്ലയിലെ വിവിധ ഭിന്നശേഷി സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്തു.
കേരള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും അസോസിയേഷൻ ഫോർ  ദ ഇൻ്റെ ലക്ചലി ഡിസേബിൾഡ് ചെയർമാൻ  ഫാ.റോയി മാത്യു വടക്കേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീ സിജു ബെൻ സ്വാഗതം ആശംസിച്ചു.
സംസ്ഥാന ഭിന്നശേഷി ജില്ലാതല കമ്മിറ്റി മെമ്പറും DAWF സംസ്ഥാന പ്രസിഡന്റുമായ ശ്രീ കെ.കെ. സുരേഷ്, DAPC കോട്ടയം ജില്ലാ പ്രസിഡന്റ്
ശ്രീ.സജിമോൻ, ഹാൻഡികാപ്പ്ഡ് അസോസിയേഷൻ ഓഫ് ഇന്ത്യാ സംസ്ഥാന ജനറൽ സെക്രട്ടറി
ശ്രീ.ജേക്കബ് ളാക്കാട്ടൂർ, കോട്ടയം പ്രോബോഷൻ ഓഫീസർ ശ്രീമതി സജിതാ എസ്, DAPDS സംസ്ഥാന പ്രസിഡന്റ്‌ ശ്രീ കെ.കെ. സാബു,
എന്നിവർ ആശംസകൾ അർപ്പിച്ചു.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സെക്രട്ടറി ശ്രീ യൂസഫ് ഇ എ, PAID ജില്ലാ പ്രസിഡന്റ്‌ ശ്രീ മുരളി, DAFA സംസ്ഥാന സെക്രട്ടറി ശ്രീ എം.വി. ബിജുമോൻ എന്നിവരും സംസാരിച്ചു.
ഗവൺമെന്റ് വൃദ്ധസദനം, തിരുവഞ്ചൂരിലെ സൂപ്രണ്ട് സെബാസ്റ്റ്യൻ അഗസ്റ്റിൻ കൃതജ്ഞത രേഖപ്പെടുത്തി.
ദിന്ന ശേഷി മേഖലയിലെ സമഗ്രസംഭാവനകൾ നൽകിയ ഡോ.എ.റ്റി ത്രേസ്യാക്കുട്ടി,  സുജാത കെ.ബി , ഫിൽസ് മരിയ സാജു എന്നിവരെ ആദരിച്ചു.
കോട്ടയം സി.എം.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.അജീഷ് കെ.ആർ. RPWD ACT സംബന്ധിച്ച ബോധവൽക്കരണ ക്ലാസും,
ജില്ലയിലെ വിവിധ ഭിന്നശേഷി മേഖലയിൽ നിന്നുള്ള ആളുകളുടെ  കലാപരിപാടികളും  സമ്മാനവിതരണവും നടന്നു. ഉച്ചഭക്ഷണത്തോടുകൂടി  സമ്മേളനം അവസാനിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

15 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

18 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

18 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

18 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

22 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

23 hours ago