ചിറക്കടവ് ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ബാലചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മോഹനന്റെ മകൻ ശ്യാം മോഹൻ ബിജെപിയിൽ ചേർന്നു.
ഏഴാം വാർഡിൽ സിപി ഐ സ്ഥാനാർത്ഥിക്ക് 107 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ആന്റണി മാർട്ടിൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് റോയ് ചാക്കോ എന്നിവർ ചേർന്ന് ശ്യാം മോഹനനെ സ്വീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജി ഹരിലാൽ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് റോഹിൻ മണിമല,മണ്ഡലം പ്രസിഡൻ്റ് അഡ്വ. വൈശാഖ് എസ് നായർ, മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് മാലമല, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…