ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സർക്കാരിന് തിരിച്ചടി
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സർക്കാരിന് തിരിച്ചടി..
ശബരിമല വിമാനത്താവള നിര്‍മ്മാണം അവതാളത്തില്‍.ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ല!! സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കോടതി,
നിർദിഷ്ട ശബരിമല വിമാനത്താവള നിർമാണത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സർക്കാരിന് തിരിച്ചടി..
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. 1910-ലെ സെറ്റില്‍മെന്റ് രജിസ്റ്റർ പ്രകാരം ഈ സ്ഥലം സർക്കാർ വക പാട്ടം വിഭാഗത്തില്‍പ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.
സർക്കാർ വാദങ്ങള്‍ തള്ളിയ പാലാ സബ്കോടതി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന അനയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദം അംഗീകരിക്കുകയായിരുന്നു. വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഈ തിരിച്ചടി.എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് നിർദ്ദിഷ്ട ഭൂമി. നിലവില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. അവരുടെ മുൻഗാമികളായ ഹാരിസണ്‍ നിയമവിരുദ്ധമായി ഭൂമി അയനയ്ക്ക് വിറ്റെന്നും ഭൂമി സർക്കാരിന്റെയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വാദം. അതേസമയം, ഈ 2263 ഏക്കർ ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2,263 ഏക്കർ സ്ഥലത്തിന്റെ കാര്യത്തില്‍ ഈ വിധി ഏറെ നിർണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു സർക്കാർ ഈ സ്ഥലം വാങ്ങുകയോ അല്ലെങ്കില്‍ ട്രസ്റ്റ് വിട്ടുനല്‍കുകയോ ചെയ്താല്‍ മാത്രമേ നിർദ്ദിഷ്ട ഭൂമിയില്‍ വിമാനത്താവള നിർമ്മാണപ്രവർത്തനങ്ങള്‍ ആരംഭിക്കാനാകുകയുള്ളൂ.