Categories: Uncategorized

വർഗീയത ഇളക്കി ഭരണം നിലനിർത്താനുള്ള നീക്കം വിലപ്പോകില്ല: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: വർഗീയ ചേരിതിരുവുണ്ടാക്കി ഭരണം നിലനിർത്താനുള്ള ഇടത് സർക്കാരിന്റെ നീക്കം വിലപ്പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു .

വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 9 വർഷത്തിൽ അധികമായി കേരളത്തിൽ നടക്കുന്ന ഇടതു ദുർഭരണം അഴിമതിയും , നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വില തകർച്ചയും  ചർച്ചയാകും എന്നും സജി പറഞ്ഞു.

മാസങ്ങളോളം സെക്രട്ടറിയേറ്റ് പടിക്കൽ വേതന വർദ്ധനവിന് വേണ്ടി കേണുകരഞ്ഞ് സമരം നടത്തിയ ആശാവർക്കർമാർക്ക് ശമ്പളം വർധിപ്പിക്കാതെ ജയിൽപുള്ളികൾക്ക് ശമ്പളം വർദ്ധിപ്പിച്ച തിരുട്ടു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും സജി ആരോപിച്ചു .

തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു .

എം എം ഖാലിദ്, ലൗജിൻ മാളിയേക്കൽ, നാേബി ജോസ്, അഡ്വ. വി എസ് സെബാസ്റ്റ്യൻ, വിപിൻ ശൂരനാടൻ,ജോയി സി കാപ്പൻ, സി ജി ബാബു, കോട്ടയം ജോണി, സന്താേഷ് മൂക്കിലിക്കാട്ട്,  , അബ്ദുൾ നിയാസ് കെ പി, ബിജു തെക്കേടം, സന്തോഷ് വള്ളോംകുഴി, നൗഷാദ് കീഴേടം, ബിജു താേട്ടത്തിൽ, റഷീദ് കെ എം, ഹാഷിം മേത്തർ, ബൈജു മാടപ്പാട്,  നിസ്സാർ കെ പി , ജോയി സബാസ്റ്റ്യൻ, മുഹമ്മദ് റഫീക് , ഷിഹാബുദീൻ കെ എ, ടാേമി താണോലി, കെ എം കുര്യൻ, സി എം ജേക്കബ്, നൗഷാദ്, ബാലു ചേന്നാപ്പാറ, ജോൺസൺ പി പി, മണി കെ കെ, ഷാജി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

2 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

3 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

3 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

16 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

18 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

19 hours ago