കോട്ടയം: വർഗീയ ചേരിതിരുവുണ്ടാക്കി ഭരണം നിലനിർത്താനുള്ള ഇടത് സർക്കാരിന്റെ നീക്കം വിലപ്പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു .
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 9 വർഷത്തിൽ അധികമായി കേരളത്തിൽ നടക്കുന്ന ഇടതു ദുർഭരണം അഴിമതിയും , നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വില തകർച്ചയും ചർച്ചയാകും എന്നും സജി പറഞ്ഞു.
മാസങ്ങളോളം സെക്രട്ടറിയേറ്റ് പടിക്കൽ വേതന വർദ്ധനവിന് വേണ്ടി കേണുകരഞ്ഞ് സമരം നടത്തിയ ആശാവർക്കർമാർക്ക് ശമ്പളം വർധിപ്പിക്കാതെ ജയിൽപുള്ളികൾക്ക് ശമ്പളം വർദ്ധിപ്പിച്ച തിരുട്ടു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും സജി ആരോപിച്ചു .
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു .
എം എം ഖാലിദ്, ലൗജിൻ മാളിയേക്കൽ, നാേബി ജോസ്, അഡ്വ. വി എസ് സെബാസ്റ്റ്യൻ, വിപിൻ ശൂരനാടൻ,ജോയി സി കാപ്പൻ, സി ജി ബാബു, കോട്ടയം ജോണി, സന്താേഷ് മൂക്കിലിക്കാട്ട്, , അബ്ദുൾ നിയാസ് കെ പി, ബിജു തെക്കേടം, സന്തോഷ് വള്ളോംകുഴി, നൗഷാദ് കീഴേടം, ബിജു താേട്ടത്തിൽ, റഷീദ് കെ എം, ഹാഷിം മേത്തർ, ബൈജു മാടപ്പാട്, നിസ്സാർ കെ പി , ജോയി സബാസ്റ്റ്യൻ, മുഹമ്മദ് റഫീക് , ഷിഹാബുദീൻ കെ എ, ടാേമി താണോലി, കെ എം കുര്യൻ, സി എം ജേക്കബ്, നൗഷാദ്, ബാലു ചേന്നാപ്പാറ, ജോൺസൺ പി പി, മണി കെ കെ, ഷാജി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…