കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ജില്ലയിലെ ബിജെപി മെമ്പർമാർ പുറപ്പെട്ടു

0
IMG-20260210-WA0041.jpg


പൊൻകുന്നം :- തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും മികച്ച പ്രകടനത്തോടെ പ്രതിപക്ഷ സ്ഥാനത്ത് എത്തുകയും ചെയ്ത തദ്ദേശസ്ഥാപനങ്ങൾ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന
അത്താഴവിരുന്നിൽ പങ്കെടുക്കാൻ കോട്ടയം ഈസ്റ്റ് ജില്ലയിൽ നിന്നും പുറപ്പെട്ട മെമ്പർമാർക്ക് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ജില്ലാ സെക്രട്ടറി ജി ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ  കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

ബിജെപി ഭരണത്തിൽ എത്തിയ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീമതി മിനർവ മോഹൻ,
ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവും മണ്ഡലം ഉപാധ്യക്ഷനുമായ ഗോപി പാറാംതോട്, ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലെ ബിജെപിയുടെ പാർലമെന്ററി നേതാവും ബിജെപി മേഖല ഉപാധ്യക്ഷമായ എൻ പി കൃഷ്ണകുമാർ എന്നിവരാണ് കോട്ടയം ഈസ്റ്റ് ജില്ലയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ടത്.

ഇവരോടൊപ്പം കോട്ടയം വെസ്റ്റ് ജില്ലയിൽ നിന്നും മൂന്ന് ജനപ്രതിനിധികൾ കൂടി ഉൾപ്പെടെ ആകെ 6 പേരാണ് ജില്ലയിൽ നിന്നും അത്താഴവിരുന്നിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed