പൊൻകുന്നം :- തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും മികച്ച പ്രകടനത്തോടെ പ്രതിപക്ഷ സ്ഥാനത്ത് എത്തുകയും ചെയ്ത തദ്ദേശസ്ഥാപനങ്ങൾ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന
അത്താഴവിരുന്നിൽ പങ്കെടുക്കാൻ കോട്ടയം ഈസ്റ്റ് ജില്ലയിൽ നിന്നും പുറപ്പെട്ട മെമ്പർമാർക്ക് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ജില്ലാ സെക്രട്ടറി ജി ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.
ബിജെപി ഭരണത്തിൽ എത്തിയ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീമതി മിനർവ മോഹൻ,
ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവും മണ്ഡലം ഉപാധ്യക്ഷനുമായ ഗോപി പാറാംതോട്, ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലെ ബിജെപിയുടെ പാർലമെന്ററി നേതാവും ബിജെപി മേഖല ഉപാധ്യക്ഷമായ എൻ പി കൃഷ്ണകുമാർ എന്നിവരാണ് കോട്ടയം ഈസ്റ്റ് ജില്ലയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ടത്.
ഇവരോടൊപ്പം കോട്ടയം വെസ്റ്റ് ജില്ലയിൽ നിന്നും മൂന്ന് ജനപ്രതിനിധികൾ കൂടി ഉൾപ്പെടെ ആകെ 6 പേരാണ് ജില്ലയിൽ നിന്നും അത്താഴവിരുന്നിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…