മുണ്ടക്കയം: ഇ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊക്കയാർ ഗ്രാമപഞ്ചായത്ത് മുളംകുന്ന് വാർഡ് 5ലെ ജനങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ ആവുന്നു പോസ്റ്റ് ചുവടെ
👇👇👇👇
കൊക്കയാർ പഞ്ചായത്ത് മുളംകുന്ന് വാർഡ്5, ഈ വാർഡ് -മരുതുംമൂട് കരയിൽ വർഷങ്ങളായി ഉള്ള കുടി വെള്ളഷാമം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കഴിഞ്ഞ 5 വർഷത്തോളം മെമ്പർ ആയിരുന്ന ഇനിയും ആ ഭരണ തുടർച്ച വേണം എന്ന് വിനീതമായി അപേഷിക്കുന്ന സ്ഥാനാർഥി ഉൾപ്പെടെ അറിയാൻ……. നിങ്ങൾക്ക് ഈ വിഷയത്തിൽ എന്ത് വാഗ്ദാനം തരാൻ പറ്റും? ഒരു വോട്ടർ എന്ന നിലയിലും വർഷങ്ങളായി കുടിവെള്ളം വില ക്കുവാങ്ങിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിലെങ്കിലും നിങ്ങളുടെ ഉറപ്പ് പൂർത്തികരിക്കാൻ പറ്റുവോ ?എന്റെ വ്യക്തി പരമായ ആവശ്യത്തിന് വേണ്ടി മാത്രം അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. മരുതുമൂട് പ്രേദേശത്തു താമസിക്കുന്ന ഒരു ജനസമൂഹത്തിന് വേണ്ടികൂടി ആണ്. വർ ഷങ്ങളായി ഞങ്ങൾ ഓരോരുത്തരും വേനൽകാലത്തു അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളഷമത്തെക്കുറിച്ചാണ്…….. പ്രായപൂർത്തി ആയ പെൺകുട്ടികളും നടക്കാൻ പോലും പറ്റാത്ത ഞങ്ങളുടെ അമ്മമാരും ഞങ്ങളുടെ കുഞ്ഞുങ്ങളും വേനൽക്കാലമായാൽ അലക്കാനും കുളിക്കാനും കിലോമീറ്ററുകൾ അകലെയുള്ള പുലിയും, കടുവയും, ആനയും ഇറങ്ങുന്ന മണിക്കല്ല് ആറിനെ വേണം ആശ്രയിക്കാൻ 😥 ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും മുന്നണികൾ മാറി മാറി ഭരിച്ചിട്ടും ഇതിനൊന്നും മാറ്റമില്ലാതെ തുടരുന്നു…..ഇനി വരാനിരിക്കുന്ന വേനലിനെ വരവേൽക്കാൻ ഞങ്ങൾ വീണ്ടും തയാറായികൊണ്ടിരിക്കുന്നു. ഈ ഇലക്ഷൻ സമയത്തു നിങ്ങൾ മൂന്ന് മുന്നണികൾക്കും കുടിവെള്ളം വിലക്കു വാങ്ങി കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് നിങ്ങളുടെ ഉറപ്പ് പൂർത്തികരിച്ചു കാണിക്കാൻ പറ്റുവോ❓
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…