Categories: Uncategorized

കൊഴുവനാലിന് കാവലായി NDA സാരഥി അഡ്വ:അനീഷ് ജി

പാലാ:കൊഴുവനാലിന് കാവലായി NDA സാരഥി അഡ്വ. അനീഷ്  ജി പഞ്ചായത്ത് ഭരണത്തിലെ  അഴിമതിയും സ്വജനപക്ഷപാതവും വികസന മുരടിപ്പും ചർച്ചയാകുന്നു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരു മുന്നണികൾക്കും കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുൻപന്തിയിൽ എത്തി നിൽക്കുന്നു.  മൂന്ന് സിറ്റിംഗ് മെമ്പർമാരുടെ വികസന കാഴ്ചപ്പാടുകളിലും പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ തങ്ങൾ പ്രകടിപ്പിച്ച കൃത്യതയാർന്ന പ്രവർത്തനവും എൻഡിഎ സഖ്യത്തിന് കരുത്തേകുന്നു. ഇടതുപക്ഷ സഖ്യത്തിന്റെ സ്വജനപക്ഷപാദപരമായ പ്രവർത്തനങ്ങളും, കുടിവെള്ള ദൗർലഭ്യവും, തങ്ങളുടെ ആളുകൾക്ക് മാത്രം ആനുകൂല്യം എന്ന ചിന്താഗതിയും യാത്ര സൗകര്യത്തിന് പരിമിതിയും അടിസ്ഥാന വികസനമില്ലായ്മയും, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയും, കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കിയിട്ടും ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത ആളുകൾ ജീവിക്കുന്ന സ്ഥലം എന്ന നിലയിലും ശബരിമല ശ്രീധർമ്മശാസ്താവിനെ പോലും ‘ കൊള്ളയടിച്ച പിണറായി വിജയൻ സർക്കാരിന്റെ അനുചരന്മാരുമാണ് കൊഴുവനാലിലും ഭരണത്തിൽ ഇരിക്കുന്നത്. ഇവരുടെ ഈ ദുർഭരണത്തിന് അറുതി വരുത്തുവാൻ വികസിത കൊഴുവനാൽ എന്ന മുദ്രാവാക്യവും ഉയർത്തിയാണ് എൻഡിഎ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉള്ളത് ദേശീയ ജനാധിപത്യ സഖ്യം കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പി എം എ വൈ പദ്ധതിയിൽ പെടുത്തി കൊഴുവനാൽ പഞ്ചായത്തിലെ വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കുക, പട്ടികജാതി പട്ടികവർഗ്ഗ കോളനികൾ വികസിപ്പിക്കുന്നതിന് മുൻഗണന നൽകുക  കൊഴുവനാൽ പഞ്ചായത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിനുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളെ ഏർപ്പെടുത്തുക, കൊഴുവനാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലവിതരണം കാര്യക്ഷമമാക്കുകയും ആധുനിക ശുദ്ധജല പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യും, പഞ്ചായത്തിലെ നികുതി പിരിവ് കാര്യക്ഷമമാക്കി സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കും, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുക എന്നിവയാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ എന്ന് അഡ്വക്കേറ്റ് അനീഷ് പറഞ്ഞു കൊഴുവനാൽ പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്ത് വാർഡുകളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി കൊണ്ടാണ് ഈ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Vipin Raju

Share
Published by
Vipin Raju

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

15 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

18 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

18 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

19 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

22 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

23 hours ago