പാലാ:കൊഴുവനാലിന് കാവലായി NDA സാരഥി അഡ്വ. അനീഷ് ജി പഞ്ചായത്ത് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വികസന മുരടിപ്പും ചർച്ചയാകുന്നു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരു മുന്നണികൾക്കും കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുൻപന്തിയിൽ എത്തി നിൽക്കുന്നു. മൂന്ന് സിറ്റിംഗ് മെമ്പർമാരുടെ വികസന കാഴ്ചപ്പാടുകളിലും പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ തങ്ങൾ പ്രകടിപ്പിച്ച കൃത്യതയാർന്ന പ്രവർത്തനവും എൻഡിഎ സഖ്യത്തിന് കരുത്തേകുന്നു. ഇടതുപക്ഷ സഖ്യത്തിന്റെ സ്വജനപക്ഷപാദപരമായ പ്രവർത്തനങ്ങളും, കുടിവെള്ള ദൗർലഭ്യവും, തങ്ങളുടെ ആളുകൾക്ക് മാത്രം ആനുകൂല്യം എന്ന ചിന്താഗതിയും യാത്ര സൗകര്യത്തിന് പരിമിതിയും അടിസ്ഥാന വികസനമില്ലായ്മയും, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയും, കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കിയിട്ടും ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത ആളുകൾ ജീവിക്കുന്ന സ്ഥലം എന്ന നിലയിലും ശബരിമല ശ്രീധർമ്മശാസ്താവിനെ പോലും ‘ കൊള്ളയടിച്ച പിണറായി വിജയൻ സർക്കാരിന്റെ അനുചരന്മാരുമാണ് കൊഴുവനാലിലും ഭരണത്തിൽ ഇരിക്കുന്നത്. ഇവരുടെ ഈ ദുർഭരണത്തിന് അറുതി വരുത്തുവാൻ വികസിത കൊഴുവനാൽ എന്ന മുദ്രാവാക്യവും ഉയർത്തിയാണ് എൻഡിഎ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉള്ളത് ദേശീയ ജനാധിപത്യ സഖ്യം കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പി എം എ വൈ പദ്ധതിയിൽ പെടുത്തി കൊഴുവനാൽ പഞ്ചായത്തിലെ വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കുക, പട്ടികജാതി പട്ടികവർഗ്ഗ കോളനികൾ വികസിപ്പിക്കുന്നതിന് മുൻഗണന നൽകുക കൊഴുവനാൽ പഞ്ചായത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിനുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളെ ഏർപ്പെടുത്തുക, കൊഴുവനാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലവിതരണം കാര്യക്ഷമമാക്കുകയും ആധുനിക ശുദ്ധജല പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യും, പഞ്ചായത്തിലെ നികുതി പിരിവ് കാര്യക്ഷമമാക്കി സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കും, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുക എന്നിവയാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ എന്ന് അഡ്വക്കേറ്റ് അനീഷ് പറഞ്ഞു കൊഴുവനാൽ പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്ത് വാർഡുകളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി കൊണ്ടാണ് ഈ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…