Categories: Uncategorized

കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ 2026: വിളംബര കൂട്ടയോട്ടം  ജനുവരി 22നു നടക്കും

കാഞ്ഞിരപ്പള്ളി : ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്ന വിവേചനരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുമായി പൊതുസമൂഹത്തെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 29,30,31, ഫെബ്രുവരി 1 തീയതികളിൽ കോഴിക്കോട് ബീച്ചിൽ കേരള ഡിസെബിലിറ്റി ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തണലിൻ്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും പൗരാവലിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഡിസെബിലിറ്റി ഫെസ്റ്റിവലിൻ്റെ സന്ദേശം കാഞ്ഞിരപ്പള്ളിയിലെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തരത്തിൽ ഒരു വിളംബര കൂട്ടയോട്ടം സംഘടിപ്പിക്കുകയാണ്.

നാളെ ജനുവരി 22 വ്യാഴാഴ്‌ച വൈകിട്ട് 4:00 മണിക്ക് കാഞ്ഞിരപ്പള്ളി മൈക്ക ജംഗ്ഷനിൽ നിന്നും ആരംഭിച്ച കുരിശു കവലയിൽ സമാപിക്കുന്ന തരത്തിലാണ് ഈ വിളംബര ഓട്ടം ക്രമീകരിച്ചിരി ക്കുന്നത്. തണൽ കാഞ്ഞിരപ്പള്ളി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കാഞ്ഞിരപ്പള്ളി, സ്വരുമ പാലിയേറ്റീവ് കെയർ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, കെ എം എ, ദയാ ചാരിറ്റബിൾ സൊസൈറ്റി, അസർ ഫൗണ്ടേഷന്, ഐ ഡി ടി, ടീം ഫോർ കാഞ്ഞിരപ്പള്ളി, മൈത്രി ആനക്കല്ല് തുടങ്ങിയ സന്നദ്ധ സംഘടനകളുടേയും വിവിധ റസിഡൻ്റ് അസോസിയേഷനു കളുടേയും നേതൃത്വത്തിൽ അവരുടെ പ്രവർത്തകരും ജനപ്രതിനിധികളും ബഹുജനങ്ങളും പരിപാടിയിൽ പങ്കെടുക്കും. നാളെ വൈകിട്ട് കൃത്യം നാലുമണിക്ക്കാഞ്ഞിരപ്പള്ളി മൈക്ക് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം കാഞ്ഞിരപ്പള്ളി പോലീസ് S.H.O ശ്യാംകുമാർ K.G ഫ്ലാഗ് ഓഫ് ചെയ്യും ചടങ്ങിൽ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ അബ്ദുൽ റസാഖ് പൈനാപ്പിളിൽ മുഖ്യ അതിഥി ആയിരിക്കും.

കുരിശുകവലയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് സുനി ജോസഫ് പത്യാല ഭിന്നശേഷി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ഫാദർ റോയി വടക്കേൽ ഭിന്നശേഷി സന്ദേശം നൽകും. യോഗത്തിൽ വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ആശംസകൾ അറിയിക്കും.

ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുകയും അവരുടെ കഴിവുകളെ മുഖ്യ ധാരയിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടു ക്കാൻ കാഞ്ഞിരപ്പള്ളിയിലെ മുഴുവൻ ബഹുജനങ്ങളെയും ക്ഷണിക്കുന്നതോടൊപ്പം സാധിക്കുന്ന മുഴുവൻ ആളുകളും കോഴിക്കോട് നടക്കുന്ന ഡിസെബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

തണൽ പ്രസിഡണ്ട് മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ഇസ്മായിൽ, ട്രഷറർ പി എച്ച് ഷാജഹാൻ, സ്വരുമ പ്രസിഡന്റ്‌ ജോയി മുണ്ടാമ്പള്ളി  , നജീബ് കാഞ്ഞിരപ്പള്ളി, അൽഫാസ് റഷീദ്,തുടങ്ങിയവർ സംസാരിച്ചു

Vipin Raju

Share
Published by
Vipin Raju

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

4 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

7 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

7 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

7 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

11 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

12 hours ago