Categories: Uncategorized

പൊടിമറ്റം പടപ്പാടി തോടിനു കുറുകെ പാലം നിർമാണത്തിന് തുടക്കം


പാറത്തോട് :  പഞ്ചായത്ത് 16 ആം വാർഡിൽ,   പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളേജിന്റെ പിന്നിലൂടെ ഒഴുകുന്ന പടപ്പാടി തോടിന്റെ മറുകരയിൽ ഒറ്റപ്പെട്ട് കഴിയുന്ന  ഇരുപതോളം  കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം. നാഷണൽ ഹൈവേ അവർക്ക് നോക്കിയാൽ കാണാവുന്ന ദൂരത്താണ് (NH 183). പക്ഷേ പടപ്പാടി തോട് കടക്കാൻ പാലം ഇല്ലാത്തതു മൂലവും  പ്രദേശത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാലും അവർ  കാലങ്ങളായി ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. കാൽനട മാത്രമായിരുന്നു അവരുടെ ഏക ആശ്രയം. ഇവരിൽ നാല് കുടുംബങ്ങളിൽ ശയ്യാവലംബികളായ  കിടപ്പു രോഗികളും ഉണ്ട് . അവരെയൊക്കെ എടുത്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഈ ദുരിത സാഹചര്യത്തിൽ  പ്രദേശവാസികൾ  നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും  30  ലക്ഷം രൂപ അനുവദിച്ച് പടപ്പാടി തോടിന് കുറുകെ പാലം നിർമ്മിക്കുകയാണ്.  പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം വി.എം.ഷാജഹാൻ, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, വിജയമ്മ വിജയലാൽ, കെ. എ.അബ്‌ദുൽ അസീസ്, വിഭന്യ വിജയൻ, ജാക്വിലിൻ  സെബാസ്റ്റ്യൻ, സരിത പ്രസാദ്, കെ.കെ നിഷമോൾ, മേഴ്‌സി പ്രഭാകരൻ സുമിന അലിയാർ,  വിൻസെന്റ് കുളത്തുങ്കൽ, രേണുക സാബു, മാർട്ടിൻ തോമസ്, ഷാലിമ്മ ജെയിംസ് , ജോർജുകുട്ടി ആഗസ്‌തി, പി കെ.വിജയകുമാർ, തോമസ് കട്ടയ്ക്കൽ, രഞ്ജിത്ത്, വസന്ത് തെങ്ങുംപള്ളി, പി.എ.റഷീദ് എന്നിവർ പ്രസംഗിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago