കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

കാഞ്ഞിരപ്പള്ളി കുളത്തൂർമുഴി ലിങ്ക് റോഡ് നിർമ്മാണo മണ്ണാറക്കയം നിവാസികളുടെ ആശങ്ക പരിഹരിക്കണo ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ.

0
FB_IMG_1759250601444.jpg


പൊൻകുന്നം :- കാഞ്ഞിരപ്പള്ളി കുളത്തൂർമുഴി ലിങ്ക് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണാറക്കയം നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ.

റോഡ് നിർമ്മാണത്തിന്റെ പേരിൽ 50 വർഷത്തിൽ അധികമായി താമസിക്കുന്ന നിരവധി ആളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്നത് യാതൊരുതരത്തിലും അംഗീകരിക്കാൻ ആവില്ല.

ജനവാസ പ്രദേശമായ 350 മീറ്റർ പ്രദേശത്ത് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന പിബ്ല്യുഡി പുറമ്പോക്ക് നിലനിന്നിട്ടും തലവാസികളെ കുടിയോഴുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതാണ് എതിർക്കപ്പെടേണ്ടതെന്നും അലൈൻ മെന്റിൽ മാറ്റങ്ങൾ വരുത്തി പിഡബ്ല്യുഡി പുറമ്പോക്ക് ഭൂമി ഉപയോഗത്തിൽ വരുത്തി പ്രശ്നം പരിഹരിക്കണമെന്നും ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

You may have missed