കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന്

0
2fb1cfce-c4b9-4848-b1b6-eafdc0fb866b

ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന്

കാഞ്ഞിരപ്പള്ളി: ആധുനിക സംവിധാനങ്ങളോടെ പുതുതായി നിർമ്മിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരം ഒക്ടോബർ രണ്ടി ന് രാവിലെ 10.30 ന് ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്‌ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗവ.ചീഫ് വിപ്പിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ മുടക്കിയാണ് പഞ്ചായത്ത് ഓഫീസിന് മൂന്നുനിലകളിലായി മന്ദിരം നിർമ്മിച്ചിട്ടുളളത്. ലിഫ്റ്റ് സംവിധാനമുള്ള ഈ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസും വിശാലമായ കോൺഫറൻസ് ഹാളും ഉണ്ടാകും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വരും കാലങ്ങളിൽ മുൻസിപ്പൽ പദവിയിലേക് ഉയരുമ്പോഴും ഇതിന് തക്ക സൗകര്യങ്ങൾ ഒരുക്കിയാണ് ദേശിയ പാത 183 ന്റെ ഓരത്തായി ബൈപാസ് ജംഗ്ഷനിൽ പുതിയ മന്ദിരം നിർമ്മിച്ചിട്ടുള്ളത്. ഡിസംബർ മാസത്തിൽ ഇവിടെ ഓഫീസ് പ്രവർത്തിച്ചു തുടങ്ങും .

ഉദ്‌ഘാടന ചടങ്ങിൽ പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനാകും.

വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ വി എൻ രാജേഷ്, റിജോ വാളാന്തറ,ബിജു ചക്കാല, മഞ്ജു മാത്യു എന്നിവരും പങ്കെടുത്തു.

1.22 കോടി രൂപ ചെലവിൽ പഞ്ചായത്തിലെ വില്ലണി ഇ എം എസ് മൈത്രി നഗറിൽ പുതുതായി പണി തീർത്ത വി എസ് അച്യുതാനന്ദൻ സ്മാരക കൺവെൻഷൻ സെൻറ്ററും കുടുംബശ്രീ കെ വൈബ് സും അപ്പാരൽ പാർക്കും മന്ത്രി എം ബി രാജേഷ് ഒക്ടോബർ നാലിന് രാവിലെ പത്തിന് ഉദ്‌ഘാടനം ചെയ്യുമെന്നും ഇവർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may have missed