Categories: Erumeli

മാലിന്യ സംസ്കരണം ശാസ്ത്രീയമായിപഠിക്കാനായി എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പഠനയാത്ര വിവാദത്തിൽ ഭരണം തീരുവാൻ മാസങ്ങൾ ശേഷിക്ക് നടത്തിയ പഠന യാത്ര ടൂർ എന്ന ആക്ഷേപം ഉയരുന്നു….

എരുമേലി പഞ്ചായത്തിലെ 13 അംഗങ്ങൾ വൃത്തിയെ കുറിച്ച് പഠിക്കാൻ എരുമേലിയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയത് ഭരണം തീരാറായപ്പോൾ.. ഭരണകാലാവധി കഴിയുന്നതിനാൽ ഇനി ഒരു പദ്ധതിയും ചെയ്യാൻ പറ്റില്ലന്നിരിക്കെ ഈ യാത്രയെ പഠനയാത്രയെന്ന് പറയാൻ സാധിക്കുമോ

മുഖ്യധാര മാധ്യമങ്ങളിൽ ഈ പഠനയാത്ര സംബന്ധിച്ച് വാർത്ത വരാഞ്ഞത് വാർത്ത ചെയ്താൽ ഈ മെമ്പർമാരുടെ വിരോധം നേരിടേണ്ടി വരുമെന്ന് കരുതി

രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്യ സംസ്കരണ രീതി പഠിക്കാൻ എരുമേലി പഞ്ചായത്ത്‌ അംഗങ്ങൾ യാത്ര നടത്തി. പ്രസിഡന്റ് ഉൾപ്പടെ 13 പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരും അടക്കം 20 അംഗ സംഘമാണ് കൊച്ചിയിൽ നിന്നും വിമാനമാർഗം ഇൻഡോറിലേക്ക് യാത്ര തിരിച്ചത്. ഒരാഴ്ച ചെലവിട്ട സന്ദർശനത്തിൽ പ്രധാനമായും മാലിന്യ സംസ്കരണ പ്രക്രിയകളും സംവിധാനങ്ങളും കണ്ട് പഠിക്കുകയെന്ന ലക്ഷ്യമാണെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സുബി സണ്ണി, ഭരണപക്ഷത്തെ സിപിഎം അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ടി വി ഹർഷകുമാർ, ജെസ്‌ന നജീബ്, പി കെ തുളസി, സനില രാജൻ, സിപിഐ അംഗം അനിശ്രീ സാബു, പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങളായ ജിജിമോൾ സജി, പ്രകാശ് പള്ളിക്കൂടം, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, അനിത സന്തോഷ്‌, സ്വതന്ത്ര അംഗം ബിനോയ്‌ ഇലവുങ്കൽ എന്നിവരാണ് പഠന സംഘത്തിലുള്ള പഞ്ചായത്ത്‌ അംഗങ്ങൾ.

സ്റ്റഡി ‘ ടൂർ ‘ ആണെന്ന്

ഭരണ കാലാവധി അവസാനിക്കാറായപ്പോൾ പഠന യാത്ര നടത്തിയത് പഠനത്തിനല്ല ഉല്ലാസ ടൂർ ആണെന്ന് വ്യക്തമാണ്. പഠിച്ചിട്ട് വരുമ്പോൾ പഠന പ്രകാരം പദ്ധതികൾ കൊണ്ടുവരാൻ കഴിയില്ലന്നിരിക്കെ പഠനയാത്ര പാഴ് ചെലവ് ആണെന്നാണ് വിമർശനം. അതേസമയം ഇത് നേരത്തെ അനുവദിച്ച യാത്ര ആണെന്നും ഇപ്പോൾ ആണ് സൗകര്യം ഒത്തുവന്നതെന്നും പറയുന്നു. മുമ്പും ഇതേപോലെ പഠനയാത്ര നടത്തിയിട്ട് പ്രയോജനം ഉണ്ടായോ എന്ന് ചോദ്യം ഉയരുന്നുണ്ട്.

മുമ്പും പഠനയാത്രകൾ.

ഇതേ ഭരണസമിതിയുടെ തുടക്കത്തിൽ മാലിന്യ സംസ്കരണം പഠിക്കാൻ ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയിരുന്നു. 2023 മാർച്ചിൽ 20 ന് ബജറ്റ് അവതരണവും 28 ന് അവിശ്വാസ പ്രമേയ അവതരണവും ഉള്ളപ്പോഴായിരുന്നു 17 ന് ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയത്. ഇതിന് മുമ്പ് 2017 ആഗസ്തിൽ മുൻ ഭരണസമിതി കുമളി, ചക്കുപളളം പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

പദ്ധതികളെല്ലാം പാഴായി.

എരുമേലിയിൽ ആവശ്യമായ പദ്ധതികൾ ഉണ്ടായിട്ടും ശബരിമല സീസണിൽ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. പദ്ധതികൾ കൃത്യമായി നടപ്പിലാകുന്നില്ല എന്നതാണ് പ്രധാന കാരണം. ഇത് മൂലം ഒരു കോടിയോളം രൂപയാണ് കെട്ടിക്കിടന്ന മാലിന്യങ്ങൾ പലപ്പോഴായി നീക്കം ചെയ്യുന്നതിനായത്. ക്ലീൻ കേരള കമ്പനിക്ക് ലക്ഷങ്ങൾ കൊടുക്കാൻ കഴിയാതെ കട ബാധ്യത കൂടിയപ്പോൾ മറ്റൊരു ഏജൻസിയ്ക്ക് കരാർ നൽകിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.

പ്ലാന്റ് വെച്ചപ്പോഴേ കത്തി നശിച്ചു.

പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പത്ത് മാസം മുമ്പ് കൊടിത്തോട്ടം റോഡരികിൽ സ്ഥാപിച്ച പ്ലാന്റ് ദിവസങ്ങൾക്കകം തീപിടിച്ചു കത്തിനശിച്ചു. ഇതേ സ്ഥലത്ത് വർഷങ്ങളോളം പ്രവർത്തിച്ച ഇൻസിനേറ്റർ തകർന്നു വീണതോടെ ആണ് പുതിയ പ്ലാന്റ് വെച്ചത്. കമുകിൻകുഴിയിൽ ഒന്നര ഏക്കർ സ്ഥലം വില നൽകി വാങ്ങിയാണ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാൽ ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന നിലയിലായി മാറുകയായിരുന്നു. ജൈവ മാലിന്യങ്ങൾ വളം ആക്കി മാറ്റുന്നതിന് ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ 12 വർഷം മുമ്പ് തുമ്പൂർമുഴി മോഡൽ യുണിറ്റ് നിർമിച്ചത്. ഇതുവരെ ഇത് പ്രവർത്തിപ്പിച്ചിട്ടില്ല. ഇവിടെ തന്നെ 12 ലക്ഷം ചെലവിട്ട് പ്ലാസ്റ്റിക് പൊടിക്കുന്നതിന് ഷ്റഡിംഗ് യുണിറ്റ് സ്ഥാപിച്ചത്. ഇതും ഇതുവരെയും പ്രവർത്തിപ്പിക്കാനായിട്ടില്ല. ഈ യൂണിറ്റിൽ മാലിന്യങ്ങൾ വെയ്ക്കാൻ ഇടം ഇല്ലാതെ ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി റോഡരികിലും മറ്റുമാണ് വെച്ചുകൊണ്ടിരിക്കുന്നത്. കമുകിൻകുഴിയിലെ യൂണിറ്റിൽ തന്നെ അറവുശാലയും പൊതു ശ്മശാനവും പ്രവർത്തനമില്ലാതെ നശിക്കുകയാണ്.

ഇനി എഫ്എസ്ടിപി.

പദ്ധതികളെല്ലാം നശിച്ചു കൊണ്ടിരിക്കുന്ന കമുകിൻകുഴിയിൽ ഇനി സ്വച്ച് ഭാരത് ഗ്രാമീൺ പദ്ധതിയിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് (എഫ്എസ്ടിപി) സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് അനുമതിയായിട്ടുണ്ട്. ഒപ്പം വിശദമായ പദ്ധതി രേഖയും (ഡിപിആർ) തയ്യാറായിട്ടുണ്ട്. ഇവിടെ തന്നെ തെരുവുനായകളുടെ വന്ധ്യംകരണവും പരിചരണവും ഉൾപ്പെടുന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനും ജില്ലാ തലത്തിൽ നീക്കമുണ്ട്.

ഇൻഡോർ എന്നാൽ വൃത്തി.

ജനങ്ങളും അധികൃതരും ഒരുമിച്ചു മനസ്സുവച്ചാൽ നാട് സുന്ദരമാകുമെന്ന കൃത്യമായ സന്ദേശമാണു മധ്യപ്രദേശിലെ ഇൻഡോർ നഗരം പറയുന്നത്. കേന്ദ്ര സർക്കാരിൻ്റെ ശുചിത്വ സർവേയിൽ കഴിഞ്ഞ എട്ട് വർഷമായി ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നതു വൃത്തി ആ നാട്ടിലെ ജനങ്ങളുടെ ശീലവും മനോഭാവവും മാറിയതുകൊണ്ടാണ്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം സ്വച്ഛ് സർവേക്‌ഷൻ 2024 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂറത്തും നവീ മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയവാഡയാണ് നാലാം സ്ഥാനത്ത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago