മുണ്ടക്കയം: വ്യാജ ആരോപണങ്ങളുന്നയിച്ച് തുടര്‍ച്ചയായി പിന്തുടര്‍ന്ന് തങ്ങളുടെ പിതാവിനെ അപമാനിക്കുന്നവെന്നാരോപിച്ച് കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൂട്ടിക്കല്‍ ഏന്തയാര്‍ പ്ലാപ്പറമ്പില്‍ പി എസ് അളകനന്ദ, പി എസ് കാശിനാഥന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
തങ്ങളുടെ പിതാവായ കൂട്ടിക്കല്‍ പഞ്ചായത്ത് ലൈബ്രററിയിലെ പാര്‍ട്ട് ടൈം ലൈബ്രറേറിയന്‍ പി.റ്റി സുധാകരനെ ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നതായി ആരോപിച്ച് സ്ഥിരമായി പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നതായാണ് കുട്ടികളുടെ പരാതി. ആഗസ്റ്റ് എട്ടാം തിയതി വെള്ളിയാഴ്ച മുണ്ടക്കയത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെത്തി ഇതര ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് ഇദ്ദേഹത്തെ ആക്ഷേപിച്ചിരുന്നു.
ലൈബ്രററിയില്‍ എം ഡി എം എ സൂക്ഷിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കായി തുറന്നു കൊടുക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്രട്ടറിയുടെ അനുവാദം ഇല്ലാതെ പരിശോധന പറ്റില്ലെന്ന് പറഞ്ഞ ഇദ്ദേഹത്തെ ഓഫീസില്‍ വെച്ച് മൂന്നുവര്‍ഷം അകത്തിടുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ലൈബ്രററിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. നാലഞ്ചുവര്‍ഷമായി സ്ഥിരമായി ഉദ്യോഗസ്ഥര്‍ ഇതേ കാരണം പറഞ്ഞ് പരിശോധനയ്‌ക്കെത്താറുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…