കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഏന്തയാറില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്; കാലിനും കൈക്കും വയറിനും പരിക്കേറ്റു

0
ei9FFUS26017.jpg

കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി ഏന്തയാര്‍ കനകപുരം മനയ്ക്കല്‍ ജോസിന് പരിക്കേറ്റു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-ഓടെ ടാപ്പിങ്ങിനുശേഷം റബ്ബര്‍പാല്‍ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

കാലിനും കൈക്കും വയറിനും പരിക്കേറ്റു. തട്ടി താഴെയിട്ടശേഷം അക്രമിക്കുകയായിരുന്നു. ജോസ് മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് മുമ്ബും നിരവധിപേരെ കാട്ടുപന്നി ഉപദ്രവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *