6 മാസത്തിനിടെ ഇടുക്കിയിൽ പെരുവന്താനം പഞ്ചായത്തിലെ വെള്ളാനി വാർഡിൽ കാട്ടാന ആക്രമണത്തിൽ 2 ജീവൻ പൊലിഞ്ഞെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരാൻ നടപടികൾ ഒന്നുമില്ല. കഴിഞ്ഞ ഫെബ്രുവരി 10നാണ് മതമ്പ കൊമ്പൻപാറയിൽ സോഫിയ എന്ന വീട്ടമ്മയെ ആന ചവിട്ടി കൊന്നത്. ഇവിടെനിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് കഴിഞ്ഞമാസം വീണ്ടും ഒരുജീവൻ പൊലിഞ്ഞത്.
ഒരു ജീവൻ നഷ്ടപ്പെട്ട ദുരന്തം ഉണ്ടായിട്ടും അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇന്നലെ തെക്കേമല ജനവാസ മേഖലയിൽ ആന എത്തിയിരുന്നു, നാട്ടുകാരും വനപാലകരും എത്തി ആനയെ ഓടിച്ചെങ്കിലും ഇന്ന് രാവിലെയും ആന ജനവാസ മേഖലയിൽ തന്നെ തുടരുന്നു
വനം വകുപ്പിന്റെ വണ്ടൻപതാലിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം എത്തി ആനയെ ഓടിക്കുന്നതു മാത്രമായി നടപടികൾ ഒതുങ്ങി. വനാതിർത്തിയിൽ സോളർ വേലി ഉൾപ്പെടെ സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നെങ്കിലും പ്രാരംഭ പ്രവർത്തനം പോലുമായില്ല.
വനം വകുപ്പ് എത്തി ആനയെ പടക്കം പൊട്ടിച്ചും തീയിട്ടും ഓടിക്കുമെങ്കിലും ഇവ മറ്റ് പ്രദേശത്തേക്ക് പോവുകയാണ് പതിവ്.
എരുമേലി റേഞ്ചിന്റെ പരിധിയിലെ മതമ്പ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ വിഹരിക്കുന്ന കാട്ടാനകളുടെ എണ്ണം 48. ഇവയെ തുരത്താൻ നിയോഗിച്ചിരിക്കുന്ന ദുത്രകർമസേനയിൽ വെറും 18 പേർ മാത്രം. മതമ്പ, കല്ലാർ പുതുവൽ, തോട്ടാപ്പുര, മൗണ്ട്, സൂചിക്കുന്ന് മല, പ്ലാക്കത്തടം എന്നിവിടങ്ങളായി 48 കാട്ടാനകൾ വനമേഖലയ്ക്കു പുറത്തുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 22 ആനകളും മതമ്പയിൽ തന്നെയാണ്. തോട്ടപ്പുര, സൂചിക്കുന്ന് മേഖലകളിൽ 10 ആനകൾ തമ്പടിച്ചിട്ടുണ്ട്. പ്ലാക്കത്തടത്തെ ജനവാസ മേഖലയിലും മൗണ്ടിലുമായി ഒരു ഡസൻ വേറെയുമുണ്ട്. ആനകളെ തുരത്താൻ 2ആർആർടി സംഘങ്ങൾ മാത്രമാണുള്ളത്. വണ്ടൻപതാൽ, പീരുമേട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ആർആർടിക്ക് ഇത്രയും ആനകളെ ഉൾവനത്തിലേക്കു തുരത്താൻ തക്ക ശേഷിയില്ല.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…