Categories: Uncategorized

ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു, മുണ്ടക്കയം മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഭിക്ഷാടനം നടത്തുന്ന മാഫിയക്ക് എതിരെ കേരള ടുഡേ ടീം, ഇവർ ഇരകളായി ഉപയോഗിക്കുന്ന കുട്ടികൾക്ക് വേണ്ട നീതി ലഭ്യമാക്കുന്നതിനും, കുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ ഉണ്ടാവണമെന്ന് ആവിശ്യപ്പെട്ട് കേരള ടുഡേ ന്യൂസ്‌ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പരാതി നൽകി

ഭിക്ഷാടനമാഫിയ നഗരത്തിലും ഉൾപ്രദേശങ്ങളിലും പിടിമുറുക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി സംഘങ്ങളാണ് നഗരത്തിന്റ വിവിധഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. പകൽ ഭിക്ഷാടനത്തിനിറങ്ങുന്ന ഇവരെ നിയന്ത്രിക്കാൻ പുരുഷൻമാർ അടങ്ങുന്ന സംഘങ്ങൾ പിറകിലുണ്ട്.

തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള യാചക സംഘമാണ് മുണ്ടക്കയത്തും സമീപ പ്രേദേശങ്ങളിലും തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് മുണ്ടക്കയത്തേയ്ക്ക് ഒഴുകുന്നത്. ഉത്സവ സീസണിലാണ് പ്രൊഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു.

യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് ബസ് സ്റ്റാൻഡിന് സമീപം തമ്പടിച്ച് വീതിച്ചെടുക്കും. ഇവരിൽ നിന്നുള്ള വീതം കൈപ്പറ്റാൻ ഭിക്ഷാടന മാഫിയയിൽപ്പെട്ടവർ കൃത്യമായി എത്തുന്നുണ്ട്. തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ചും കൈയും കാലുമൊക്കെ പ്ലാസ്റ്ററും ചുറ്റിയുമാണ് സംഘം ഭിക്ഷാടനത്തിന് എത്തുന്നത്.

കേരള ടുഡേ ന്യൂസ്‌ നൽകിയ പരാതി

ബഹുമാനപ്പെട്ട മുണ്ടക്കയം SHO മുമ്പാകെ ബോധിപ്പിക്കുന്ന പരാതി

സർ
മുണ്ടക്കയം മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഭിക്ഷാടനം നടത്തുന്ന മാഫിയയുടെ പ്രവർത്തനം വർധിച്ചുവരുകയാണ്, ഇവർ ഇ കുട്ടികളെ ഉപയോഗിച്ച് മോഷണവും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായും അറിയുവാൻ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞദിവസം ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി മുണ്ടക്കയത്ത ഒരു വീട്ടിൽ വച്ച് സംസാരിക്കുന്ന വീഡിയോ ഞങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുകയും ഉണ്ടായി ഇത്തരക്കാരുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും ഇവർ ഇരകളായി ഉപയോഗിക്കുന്ന കുട്ടികൾക്ക് വേണ്ട നീതി ലഭ്യമാക്കുന്നതിനും,ഇ കുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

കേരള ടുഡേ ന്യൂസ്

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago