കടുവാക്കുളത്ത് 17കാരി പ്രസവിച്ച സംഭവത്തിൽ
വണ്ടൻ പതാൽ സ്വദേശിയായ പ്രതി പിടിയിൽ. വണ്ടൻപതാൽ സ്വദേശി ജോഷിൻ (37) നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്ന തൃക്കൊടിത്താനം എസ് എച്ച് എം ജെ അരുൺ അറസ്റ്റ് ചെയ്‌തത്. ചങ്ങനാശ്ശേരി ഡിവൈഎസ്‌പി കെ പി ടോംസണിൻറെ നിർദ്ദേശത്തെ തുടർന്ന് ചിങ്ങവനം എസ് ഐ വിദ്യ, സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജിത്ത്, സുമേഷ്, റിങ്കു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കടുവാക്കുളം സ്വദേശിനിയായ പെൺകുട്ടി ജില്ലാ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി ഒളിവിൽ പോയത്. തുടർന്ന് ചിങ്ങവനം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…