കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ദിലീപിനെ അനുഗ്രഹിച്ച, കാഞ്ഞിരപ്പള്ളിയിലെ ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍

0
b8cd0309-1097-4c51-b25e-ce466497176a

കോട്ടയം ജില്ലയിലെ പുരാതനമായ  ചെറുവളളി ദേവി ക്ഷേത്രം. നാളുകള്‍ നീളുന്ന കേസുകളിലും  വ്യവഹാരങ്ങളിലും കുരുങ്ങി നീതി ലഭിക്കാന്‍ വൈകുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന  അമ്പലം.  മുഖ്യപ്രതിഷ്ഠ ദേവിയുടെ അടുത്തല്ല കേസിന്റെ സങ്കടം പറയുന്നത് എന്നു മാത്രം.  മേജര്‍ ക്ഷേത്രത്തിന്റെ ഒരു വശത്ത് ചെറിയൊരു ഉപദേവതാ പ്രതിഷ്ടയുണ്ട്. ജഡ്ജി അമ്മാവന്‍  അവിടെ കുടികൊള്ളുന്നു. ദേവിയുടെ തുല്യ പ്രാധാന്യം തന്നെയാണ് ജഡ്ജി അമ്മാവനും ഉള്ളത്. ദേവീക്ഷേത്രത്തിലെ പൂജകള്‍ കഴിഞ്ഞ് എല്ലാ നടയും അടച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജി അമ്മാവന്റെ പൂജകള്‍ ആരംഭിയ്‌ക്കുന്നത്. ശൈവസങ്കല്‍പ്പ പൂജയാണ്.

വാഴയിലയില്‍ ഉണ്ടാക്കുന്ന അടയാണ് ജഡ്ജി അമ്മാവന്റെ പ്രധാന നിവേദ്യം.കരിക്ക്,വെറ്റ,പാക്ക്, എന്നിവ ചേര്‍ത്ത് കുടിയ്‌ക്കാന്‍കൊടുക്കല്‍ എന്നൊരു വഴിപാടുകൂടി ഉണ്ട്. അമ്മാനെ കാണാന്‍ വരുന്നവര്‍ ആദ്യം ദേവിയെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകഴിക്കുകയും വേണം.. പകല്‍ സമയം ജഡ്ജി അമ്മാവന്‍ പൂജകള്‍ ഒന്നും ഇല്ല. മറ്റു ദേവതകള്‍ക്കുളള പൂജകള്‍ എല്ലാം പൂര്‍ത്തിയാക്കി അത്താഴപൂജയ്‌ക്കും ശേഷം രാത്രി  എട്ട് മണിയോടെയെ ജഡ്ജി അമ്മാവനുളള പൂജകള്‍ ആരംഭിക്കു. അമ്പലത്തില്‍ കാളി യക്ഷി എന്നീ ഉപദേവപ്രതിഷ്ഠകളും ഉണ്ട്. പ്രധാന ദിവസങ്ങളിലെല്ലാം പ്രത്യേക പൂജകളും ഉണ്ട്. മറ്റ് പൂജകള്‍ എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജഡ്ജി അമ്മാവന് പൂജകള്‍ ആരംഭിക്കുന്നത്. കോടതി സംബന്ധമായ വിഷയങ്ങളുമായി വലയുന്നവര്‍ പരിഹാരത്തിനായി എത്തുന്നത് ജഡ്ജി അമ്മാവന്റെ അടുത്താണ്.

കേരള മുഖ്യമന്ത്രി കെ കരുണാകരന്‍,  തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവരൊക്കെ അവിടെ വടവഴിപാടു നടത്തിയത് വാര്‍ത്തയായിരുന്നു.  പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്‌ക്കാത്ത നിരവധി പ്രശസ്തരായ സിനിമാതാരങ്ങളും ജഡ്ജിമാരും രാഷ്‌ട്രീയക്കാരും  ഇവിടെയെത്താറുണ്ട്.  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടന്നപ്പോള്‍ അന്നത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സംഘം ഒരാഴ്ചയോളം ഇവിടെ പ്രത്യേക വഴിപാടിനായി എത്തിയിരുന്നു.അമ്മാവന്റെ മുന്നില്‍  നീതിയുടെ പ്രസാദം തേടി ക്രിക്കറ്റ് താരം ശ്രീശാന്തും നടന്‍ ദിലീപും എത്തിയിരുന്നു.  ഒത്തുകളി വിവാദത്തില്‍ കേസില്‍ പെട്ട ശ്രീശാന്ത് നിരപരാധിത്വം കോടതിയില്‍ തെളിയിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട് ദിലീപ് 2019 മാര്‍ച്ച് 9 നാണ്  അമ്പലത്തി അടനേദ്യവും കരിക്കഭിഷേകവും നടത്തിയത്. ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലായ് 19ന് സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തി.

എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന ഇടമല്ല ജഡ്ജി അമ്മാവന്‍ സന്നിധി. സ്വന്തം ഭാഗത്ത് ന്യായവും സത്യവും ഉണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് ആ വിശ്വാസത്തിന് സ്വയം നല്‍കാവുന്ന  ഒരു ആത്മീയമായ ഊന്നലാണ് ഈ ക്ഷേത്രദര്‍ശനവും വഴിപാടുകളും. ജീവിതം മുഴുവന്‍ ന്യായത്തിനും സത്യത്തിനും വേണ്ടി ജീവിച്ച ഒരു പിതാമഹന്റെ അനുഗ്രഹവും സാന്നിധ്യവും തങ്ങളുടെ വഴികളില്‍ ഒപ്പമുണ്ടാകുമെന്ന  വിശ്വാസമാണ് ഈ ക്ഷേത്രദര്‍ശനത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed