2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00 മണിക്ക് തെക്കേമല സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അങ്കണത്തിൽഗ്രാമസംഗമം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00 മണിക്ക് തെക്കേമല സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ ഗ്രാമത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ, മുമ്പോട്ടുള്ള കാഴ്ച്ചപ്പാടു കൾ, കുട്ടികൾക്കുള്ള മോട്ടിവേഷൻ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ എന്നിവ നടത്തപ്പെടുന്നു.
പ്രസ്തുത പരിപാടിയിലേയ്ക്ക് ഈ നാട്ടിലുള്ള ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്‌തുകൊള്ളുന്നു.
എന്ന്,
ശ്രീമതി നിജിനി ഷംസുദ്ദീൻ (പ്രസിഡൻ്റ്, പെരുവന്താനം ഗ്രാമപഞ്ചായത്ത്)
ശ്രീ. ഷാജി പുല്ലാട്ട് (വാർഡ് മെമ്പർ )
