പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എത്നിക് ദിനാഘോഷം സംഘടിപ്പിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എത്നിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളേജിലെ മുഴുവൻ ക്ലാസുകളും നമ്മുടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രത്യേകം തിരഞ്ഞെടുത്ത് ആ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങളും അണിഞ്ഞ് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. നിശ്ചലദൃശ്യങ്ങളും, പ്ലോട്ടുകളും ഘോഷയാത്രയ്ക്ക് മികവേകി. രാവിലെ 10. 30 ന് കോളേജ് കവാടത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എക്സ്പ്രസ് ലേഖിക നെജ്മ സുലൈമാൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “ദേശീയോദ്ഗ്രഥന പ്രതിജ്ഞ”എടുത്തു. സാംസ്കാരിക ഘോഷയാത്രയ്ക്കും തുടർന്നുള്ള സ്റ്റേജ് പ്രോഗ്രാമുകൾക്കും വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു , ബോബി കെ മാത്യു , രതീഷ് പി. ആർ , റ്റിജോമോൻ ജേക്കബ് പ്രോഗ്രാം കൺവീണർമാരായ ആഷിൻ ജോസ് , ഷാന്റിമോൾ എസ് , അഞ്ജലി ആർ നായർ, ജിനു ജോസ്, അശ്വനി ജെയ്സി, ജസ്റ്റിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.