കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കണയങ്കവയലിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: നടപടികളുമായി പെരുവന്താനം ഗ്രാമപഞ്ചായത്ത്

0
ee367459-919c-4a22-8c3d-392987441db3

മുണ്ടക്കയം: കണയങ്കവയൽ വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിപുലമായ ജനകീയ യോഗം ചേർന്നു. പഞ്ചായത്ത് മെമ്പർ ലിസി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ജലവിതരണം സുഗമമാക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനുമായി നിർണ്ണായക തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.

മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ വി. സി. ജോസഫ് വെട്ടിക്കാട്ടു മുഖ്യപ്രഭാഷണം നടത്തി. വെള്ളാനി വാർഡ് മെമ്പർ മിനി വിനോദ് ആശംസകൾ അർപ്പിച്ചു. വാർഡ് പ്രസിഡന്റ്‌ സിബി കൊച്ചുപുരക്കൽ, INTUC കൺവീനർ കുഞ്ഞ് കല്ലുമ്പറമ്പിൽ, ബൂത്ത്‌ പ്രസിഡന്റ്‌ ബിജു നൽവേലിൽ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

• അറ്റകുറ്റപ്പണികൾ: പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കും.

• ഗുണഭോക്തൃ വിഹിതം: പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമുള്ള ഗുണഭോക്താക്കൾ 250 രൂപ വീതം പഞ്ചായത്ത് മെമ്പറെ ഏൽപ്പിക്കേണ്ടതാണ്.

• അനധികൃത കണക്ഷനുകൾ: പൈപ്പ് ലൈനിൽ അനധികൃതമായി ‘വീൽ ടാപ്പുകൾ’ (Wheel taps) ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യണം. സ്വയം മാറ്റാത്ത പക്ഷം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമപരമായ നടപടികളിലൂടെ ഇവ നീക്കം ചെയ്യുന്നതാണ്.

• ക്രമീകൃത ജലവിതരണം: എല്ലാ പ്രദേശങ്ങളിലും വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ ദിവസവും നിശ്ചിത പ്രദേശങ്ങളിലേക്ക് മാറി മാറി വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *