കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഉമ്മിക്കുപ്പ – പതിപ്പള്ളി കവല റോഡ് ഗതാഗതത്തിന് തുറന്നു നൽകി; വികസനക്കുതിപ്പിൽ കണമല

0
b46be7a4-306b-484e-9d83-15c168e2df34

എരുമേലി: കണമല വാർഡിലെ പ്രധാന യാത്രാമാർഗ്ഗമായ ഉമ്മിക്കുപ്പ – പതിപ്പള്ളി കവല റോഡ് ഗതാഗതയോഗ്യമാക്കി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദേവസ്യാച്ചൻ കൊച്ചുമാണിക്കുന്നേൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി മോൾ സജി, മുൻ വാർഡ് മെമ്പർ ജിൻസി പുറ്റുമണ്ണിൽ എന്നിവർ ചേർന്നാണ് റോഡിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായ ഈ റോഡ്, നാട്ടുകാരുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

ഉദ്ഘാടന ചടങ്ങ്

സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ആന്റണി തെക്കേക്കുറ്റ് മുഖ്യപ്രഭാഷണം നടത്തി. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ പങ്കെടുത്തവർ ജോസ് കരിപ്പാപറമ്പിൽ,മദർ ശാന്തിമരിയ,ബിനു നിരപ്പേൽ,ജെസി അക്കരക്കടുപ്പിൽ,ജിനോ കെണ്ടർ,ബിനു മുക്കംമാക്കൽ,തങ്കച്ചൻ അക്കരക്കുഴിയിൽ,തോമസ് പതിപ്പള്ളിൽ,ബാബു പുഴുമണ്ണിൽ,ടോമി പൂവാട്ടിൽ,സിബി വാതല്ലൂർ,സജി കൊച്ചുമാണിക്കുന്നേൽ,മിനി,ബിജു മേക്കരശേരിൽ, തോമസ് പനച്ചിക്കുന്നേൽ

ജനകീയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വാർഡിലെ നിരവധി കുടുംബങ്ങളും പങ്കെടുത്തു. റോഡ് യാഥാർത്ഥ്യമായതോടെ കണമല മേഖലയിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed